
കോട്ടയത്ത് റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി ഗാന്ധിനഗർ അടിച്ചിറ സ്വദേശിനിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖിക
കോട്ടയം: കോട്ടയത്ത് റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതി മരിച്ചു.
ഗാന്ധിനഗർ അടിച്ചിറ സ്വദേശിനി ജെയ്‌ന (36) ആണ് മരിച്ചത്. ഗാന്ധിനഗർ അടിച്ചിറ ഭാഗത്ത് വെച്ച് റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ എൻജിൻ തട്ടിയാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിച്ചിറ ഭാഗത്തുള്ള മീൻ കടയിൽ നിന്നും മീൻ വാങ്ങി വീട്ടിലേക്ക് വരുകയായിരുന്നു ജെയ്ന. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ വന്ന ട്രെയിനാണ് ഇവരെ ഇടിച്ചു തെറിപ്പിച്ചത്. ഭർത്താവ് നോക്കിനിൽക്കെയാണ് ദാരുണാന്ത്യം ജെയ്നക്ക് സംഭവിച്ചത്.
ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0