
ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും; കോട്ടയം റെയിൽവേ സ്റ്റേഷനിൽ പോലീസ് പരിശോധന നടത്തി
സ്വന്തം ലേഖിക
കോട്ടയം: ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിലും, പരിസരത്തുമായി പരിശോധന നടത്തി.
അന്യസംസ്ഥാനങ്ങളിൽ നിന്നും കോട്ടയത്ത് വന്നുചേരുന്ന അന്യസംസ്ഥാന തൊഴിലാളികൾടക്കമുള്ള യാത്രക്കാരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലാ ഡോഗ് സ്ക്വാഡും, കോട്ടയം ഈസ്റ്റ് പോലീസും ചേർന്നായിരുന്നു പരിശോധന നടത്തിയത്. ഉച്ചയ്ക്ക് രണ്ടുമണി മുതൽ തുടങ്ങിയ പരിശോധന വൈകിട്ട് വരെ നീണ്ടുനിന്നു.
Third Eye News Live
0