Spread the love

കോട്ടയം: ജില്ലയിൽ നാളെ (14.05.2026) ഈരാറ്റുപേട്ട,തെങ്ങണ ,തീക്കോയി, പുതുപ്പള്ളി, മീനടം, കോട്ടയം ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തെക്കേക്കര ഫീഡറിൽ എച്ച്.ടി കേബിൾ മെയിൻ്റൻസ് ഉള്ളതിനാൽ RIMS, സൺറൈസ് ഹോസ്പിറ്റൽ

BSNL, BSNL HT, റിലയൻസ്, മറീന, സൂര്യ തീയേറ്റർ, ഫിഞ്ച്, പോലീസ് സ്റ്റേഷൻ, സെൻട്രൽ ജംഗ്ഷൻ, കിസ്കോ, അരുവിത്തുറ, വിക്ടറി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 9.30am മുതൽ 5.30pm വരെയും നടക്കൽ ഫീഡറിൻ്റെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ HT ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ കടപുഴ, നരിമറ്റം, നരിമറ്റം ജംഗ്ഷൻ, മങ്കൊമ്പ്, അപ്പർ മങ്കൊമ്പ്, ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 8.30am മുതൽ 5pm വരെ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമ്മൂട്, ലൂർദ് ചർച്ച് , എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, അൽഫോൻസാ മഠം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയും വൈദ്യുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ വെള്ളേക്കളം, ശാസ്ത്താങ്കൽ, യൂദാപുരം ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.

മുട്ടത്തു പടി, ടാഗോർ, കൂനന്താനം പുറക്കടവ്, മാമുക്കാപടി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ 2pm വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സബ്‌സ്റ്റേഷൻ, മലങ്കര ക്വാർട്ടേഴ്‌സ്, മിൽമ, ദേവലോകം, മടുക്കനി, ജൂബിലി റോഡ്, പി.എസ് .സി, അരമന, അടിവാരം, ദേവപ്രഭ, വിജയപുരം കോളനി, കഞ്ഞിക്കുഴി, ഭാഗങ്ങളിൽ 8:30 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Touching Clearence Work നടക്കുന്നതിനാൽ ഇടമല , കുരിശുപള്ളി, കൈപ്പള്ളി, മുതുകോര, കളത്വ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8:00. മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള പയ്യപ്പാടി ട്രാൻസ്ഫോർമറുകളിൽ നാളെ (14.05.26) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള തകിടി ജങ്ഷൻ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മൈക്രോ, ചിദംബരപ്പടി, ജെയ് കോ, കമ്പോസ്റ്റ് , വടവാതൂർ, ശാലോം, ഐരാറ്റുനട, ഡോൾ സിറ്റി, മാധവൻ പടി, ബേസ്, മിൽമ , ഗുഡ് എർത്ത്, വെൽഫാസ്റ്റ് ഹോസ്പിറ്റൽ ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കൊച്ചിടപ്പാടി, മൂന്നാനി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 3.00 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ബാലികാ ഭവൻ,ചെറുകരക്കുന്നു, കൊച്ചേരി
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ   വൈദുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗ്രാമറ്റം എസ് എൻ ടി പി ഭാഗങ്ങളിൽ നാളെ രാവിലെ 9:00 മണി മുതൽ ഉച്ചക്ക് 1:00 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്..

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന,ചക്കുപുര, പാദുവ,ചൂരക്കാട്ടു പടി, എഞ്ചിനീയറിംഗ് കോളേജ് എയർടെൽ, മാന്താടി, മാന്താടി മാർക്കറ്റ്, സ്നേഹ ഭവൻ, വട്ടുകുളങ്ങര, കടുപ്പിൽ, പോളക്കൽ പടി, പുന്നത്തുറ ചർച്ച, തിരുവമ്പാടി ടെംബിൾ പുന്നത്തുറ വെള്ളാപ്പള്ളി, കുന്നത്തൂർ, കമ്പനി കടവ്, കരുനാ റ്റുകവല, കറുത്തേടം, തട്ടേൽ കുറുശ്ശൂപള്ളി എന്നീ ഏരിയകളിൽ 1 2.00 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മക്രോണി ജംഗ്ഷൻ, ചാണ്ടിസ്‌ ട്രാൻസ്ഫോമർ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷനിൽ തലനാട് എൻഎസ്എസ് ട്രാൻസ്ഫോമർ പരിധിയിലുള്ള എലവുംപാറ പ്രദേശത്തെ വൈദുതി ലൈനിന്നു മുകളിൽ അപകടമായി നിൽക്കുന്ന മരം മുറിക്കാനുള്ളതിനാൽ നാളെ രാവിലേ 9 മണി മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.