
സ്വന്തം ലേഖകൻ
കോട്ടയം: പൊൻകുന്നത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊൻകുന്നം മന്ദിരം ഭാഗത്ത് പ്ലാംപറമ്പിൽ വീട്ടിൽ ഗോപികൃഷ്ണൻ (20) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അതിജീവതയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് എൻ, എസ്.ഐ അജി. പി.ഏലിയാസ്, സി.പി.ഓ മാരായ ജയകുമാർ, അനീഷ് സലാം, പ്രിയ എൻ. ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.









