
കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികള്‍ പരിഹരിക്കുന്നതിന് അദാലത്ത്;സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് 15ന്
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പരാതികള്‍ പരിഹരിക്കുന്നതിനായി ഓണ്‍ലൈന്‍ അദാലത്ത് നടത്തും.സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നയിക്കുന്ന ഓണ്‍ലൈന്‍ അദാലത്ത്
മാര്‍ച്ച് മാസം 15നാണ് നടത്തുന്നത്.
SPC Talks with Cops എന്ന പേരില്‍ നടത്തപ്പെടുന്ന ഈ പദ്ധതിയിലേക്ക് ഉദ്യോഗസ്ഥര്‍ പരാതികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 22 ആണ്.
പരാതികള്‍ ഇമെയില്‍ വിലാസത്തില്‍ ആണ് അയക്കേണ്ടത്. പരാതിയില്‍ പരാതിക്കാരന്റെ മൊബൈല്‍ നമ്ബര്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0