
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട : കള്ള് ഷാപ്പില് വാക്കേറ്റത്തിനിടെ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍.
പൂഞ്ഞാര്‍ തെക്കേക്കര ചോലത്തടം വടയാറ്റില്‍ ഷൈന്‍ പി തോമസ് (42), പൂഞ്ഞാര്‍ തെക്കേക്കര ചോലത്തടം വടയാറ്റില്‍ തോമസ് ഫ്രാന്‍സിസ്(76) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച വൈകിട്ട് 6 ന് പാതാമ്പുഴ ചോലത്തടം കള്ള് ഷാപ്പില് വച്ച് പ്രതികള്‍ ചേര്‍ന്ന് പാതാമ്പുഴ മന്നം ആക്കത്തകടിയില് വിഷ്ണു ജിജിയെ കത്തി കൊണ്ട് മുതുകിന് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് എസ് എച്ച് ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ് ഐമാരായ എം എച്ച് അനുരാജ്, കെ മുരളീധരന്, ബി സുരേഷ് കുമാര്‍, എഎസ്ഐ പിഎ ഇക്ക്ബാല്‍, സിപിഒ ജ്യോതികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.