video
play-sharp-fill

കോട്ടയം പനച്ചിക്കാട് പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; പരുത്തുംപാറ സ്വദേശിയായ പതിനാറുകാരനാണ് മരിച്ചത്

കോട്ടയം പനച്ചിക്കാട് പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു; പരുത്തുംപാറ സ്വദേശിയായ പതിനാറുകാരനാണ് മരിച്ചത്

Spread the love

സ്വന്തം ലേഖകൻ
കോട്ടയം; തൃക്കോതമംഗലം പാലക്കലുങ്ക് പാലത്തിന് സമീപം തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ചിങ്ങവനം എൻഎസ്എസ് സ്കൂൾ വിദ്യാർത്ഥി സദനം കവല ചെറിയകുന്ന് സജിയുടെ മകൻ അഖിലാ (16)ണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വെള്ളുത്തുരുത്തി പാലക്കാലുങ്കൽ കടവിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് പേരായിരുന്നു പുഴയിൽ കുളിക്കാനിറങ്ങിയത്. അഖിലിനൊപ്പം ഉണ്ടായിരുന്നവർ നീന്തി കരയിൽ കയറി. അഖിലിനെ കാണാതെ വന്നതിനെത്തുടർന്ന് കോട്ടയത്ത് നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു അഖിൽ.