കോട്ടയം പനച്ചിക്കാട് അമ്പാട്ട്കടവിൽ നടക്കാനിറങ്ങിയ യുവാവ് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു; മരിച്ചത് ചോഴിയക്കാട് സ്വദേശിയായ യുവാവ്

കോട്ടയം പനച്ചിക്കാട് അമ്പാട്ട്കടവിൽ നടക്കാനിറങ്ങിയ യുവാവ് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു; മരിച്ചത് ചോഴിയക്കാട് സ്വദേശിയായ യുവാവ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: അമ്പൽ വസന്തത്തിന് പേരുകേട്ട പനച്ചിക്കാട് അമ്പാട്ട് കടവിൽ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. ചോഴിയക്കാട് കൊച്ചു കൈതയിൽ സജി യുടെ മകൻ ജിതിൻ കുര്യനാണ് (20) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7.30 ന് പുതുപ്പള്ളി പനച്ചിക്കാട് റോഡിൽ അമ്പാട്ടുകടവ് പാലത്തിന് സമീപമാണ് അപകടം നടന്നത്.

വെള്ളം കയറിയ റോഡിലൂടെ നടന്നു വരുമ്പോൾ കാൽ വഴുതി ഒരാൾ താഴ്ചയിൽ വെള്ളമുള്ള പാടത്തേക്ക് വീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് സമീപവാസികൾ വള്ളവുമായെത്തി തിരച്ചിൽ തിരച്ചിൽ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി ഫയർഫോഴ്‌സിസിലെ ഡ്രൈവറായ പനച്ചിക്കാട് കാലായിൽ, ജയകുമാറാണ് അര മണിക്കൂറിന് ശേഷം ജിതിനെ കണ്ടെത്തിയത്. കരക്കെടുക്കുമ്പോൾ കാലുകളിൽ വള്ളികൾ ചുറ്റിയ നിലയിലായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ചിങ്ങവനം പോലീസാണ് ജില്ലാ ഹോസ്പിറ്റലിൽ എത്തിച്ചത്.

സൂസിയാണ് മാതാവ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ചിങ്ങവനം പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.

പനച്ചിക്കാട് നയനാമനോഹരമായ അമ്പാട്ടുകടവിൽ മുങ്ങിമരണം തുടർക്കഥയാണ്. ജതിൻ എന്ന ചെറുപ്പക്കാരൻ കൂടി മുങ്ങി മരിച്ചതോടെ മരണം എട്ടായി.
ഇവരിൽ പലരും വെള്ളപ്പൊക്കക്കാലത്താണ് മരിച്ചത്. അഞ്ചുപേർ അമ്പാട്ടുകടവ് തോട്ടിലും , മറ്റു മൂന്ന്് പേർ റോഡിലെ ഒഴുക്കിൽപ്പെട്ടുമാണ് മരിച്ചത്്.

2003 ൽ ബന്ധുവീട്ടിൽ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയ തിരുവനന്തപുരം സ്വദേശിനി മൂന്നുവയസുകാരി തോട്ടിൽ കുളിയ്ക്കുന്നതിനിടയിൽ മുങ്ങി മരിച്ചതാണ് ആദ്യസംഭവം. പിന്നീട് വെള്ളപ്പൊക്കക്കാലത്ത് റോഡിലൂടെ നടന്നുപോയയാൾ ഒഴുക്കിൽപ്പെട്ടുമരിച്ചു.

പലപ്പോഴായി ചൂണ്ടയിടാനും മീൻപിടിക്കാനുമെത്തിയ ചിങ്ങവനം ,പുതുപ്പള്ളി സ്വദേശികളായ ചെറുപ്പക്കാരാണ് മുങ്ങി മരണത്തിന് വിധേരായത്. ഏറ്റവും ഒടുവിലെത്തെ സംഭവമാണ് ഞായറാഴ്ച നടന്നത്.

വൈകിട്ട്് ഏഴുമണിക്ക് ശേഷം ഇരവിനെല്ലൂരിൽ പോയി തിരികെ വീട്ടിലേക്ക്് നടന്നു വരികയായിരുന്നു ജിതിൻ. റോഡിൽ ചിലയിടങ്ങളിൽ അരയടിയോളം വെള്ളമുണ്ടായിരുന്നു. അമ്പാട്ടുകടവ് പാലത്തിന് സമീപമെത്തിയ ജിതിൻ പെട്ടെന്ന് പാടത്തേയ്ക്ക് വീഴുകയായിരുന്നു.

പാലത്തിന് സമീപത്ത്് ചിലർ നില്പുണ്ടായിരുന്നു. അമ്പാട്ടുകടവിൽ ആമ്പൽപൂക്കൾ കാണാനെത്തുന്നവരെ വള്ളത്തിൽ കയറ്റി പൂക്കൾ കാണിച്ചുകൊടുക്കുന്ന വള്ളക്കാരായിരുന്നു അവരിൽ ചിലർ. ്അകലനിന്ന് ഒരാൾ നടന്നുവരുന്നത് ചിലരുടെ ശ്രദ്ധയിൽ പെട്ടിരുന്നു . എന്നാൽ കുറെ നേരം കഴിഞ്ഞിട്ടും വന്നയാൾ പാലം കയറി ഇപ്പുറത്തേയ്ക്ക് വന്നില്ല.

ഇരുട്ടുവ്യാപിച്ചിരുന്നതിനാൽ ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നില്ല. സംശയം തോന്നിയ ചിലർ ഓടി ചെന്നു നോക്കിയപ്പോൾ രണ്ടുകൈകൾ താഴ്ന്നു പോകുന്നതാണ് കണ്ടത്. ഏതാണ്ട് ഒന്നരയാൾ താഴ്ചയോളം വെള്ളമുണ്ടായിരുന്നു. ഉടൻ തന്നെ സമീപത്തുകിടന്ന വള്ളവുമായി എത്തി തിരച്ചിൽ ആരംഭിച്ചു.

അരമണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിൽ വെള്ളത്തിനിടയിൽ കാലിൽ സസ്യങ്ങളുടെ വള്ളികൾ ചുറ്റിയനിലയിൽ ജിതിനെ പുറത്തെടുത്തത്. ഇതിനിടയിൽ വിവരമറിയിച്ചതനുസരിച്ച്് സ്ഥലത്തെത്തിയചിങ്ങവനം പൊലീസ് കോട്ടയം ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല. അമ്പാട്ടുകടവിൽ വെള്ളപ്പൊക്കകാലത്ത് ഇതുവഴി ഗതാഗതം തടയുകയും അപകടസാദ്ധ്യത കാണിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും അമ്പാട്ടുകടവിനെ അപകടം വിട്ടൊഴിയുന്നില്ല.