Spread the love

കോട്ടയം : പാക്കിൽ കവലയിൽ വ്യാപാര സ്ഥാപനത്തിൽ വൻ പിടുത്തം. പാക്കിൽ കവലയിലെ ഹയറിങ് സാധനങ്ങൾ സൂക്ഷിക്കുന്ന കടയിലാണ് തീ പിടിച്ചത്. രാവിലെ 9.30 ന് ആയിരുന്നു സംഭവം.

video
play-sharp-fill

പാക്കിൽ കവലയിൽ പ്രവർത്തിക്കുന്ന വലയിൽ ബിൽഡിങ്ങിലെ സഖറിയ പി ജോണി (റെജി) ൻ്റെ ഉടമസ്ഥതയിലുള്ള വാലയിൽ ഹയറിങ് എന്ന സ്ഥാപനത്തിലാണ് തീ പിടിത്തമുണ്ടായത്.

കടയുടമ റെജി കട തുറന്ന ശേഷം മറിയപ്പള്ളിയിലെ സംസ്കാര സ്ഥലത്ത് സാധനം കൊടുക്കുന്നതിനായി പോയ സമയത്താണ് കടയിൽ തീ പടർന്നത്. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാ സേനായെ വിവരം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഏറെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി.