video
play-sharp-fill

കോട്ടയം പാക്കിൽ സ്വദേശിയായ വിദ്യാര്‍ത്ഥി ബസിൽ നിന്ന് തെറിച്ചു വീണ സംഭവം;അപകടത്തിൽപ്പെട്ട ചിപ്പി ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

കോട്ടയം പാക്കിൽ സ്വദേശിയായ വിദ്യാര്‍ത്ഥി ബസിൽ നിന്ന് തെറിച്ചു വീണ സംഭവം;അപകടത്തിൽപ്പെട്ട ചിപ്പി ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Spread the love

കോട്ടയം:ചിങ്ങവനത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥി തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് കോട്ടയം ആർടിഒ.

മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുത്തു. കോട്ടയം ചിങ്ങവനം പവര്‍ ഹൗസ് ജംഗ്ഷനടുത്തുവെച്ച് കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
13 വയസുകാരനായ അഭിറാമിനാണ് ബസില്‍ നിന്ന് തെറിച്ചുവീണ് പരുക്കേറ്റത്.

മുഖത്തും കൈകള്‍ക്കുമാണ് പരുക്ക്. ചികിത്സ പുരോഗമിക്കുകയാണ്.വിദ്യാര്‍ത്ഥി തെറിച്ചുവീണിട്ടും സ്വകാര്യ ബസ് നിര്‍ത്താന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ബസ് പിന്നീട് നാട്ടുകാര്‍ തടഞ്ഞുവെച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group