കോട്ടയം നീണ്ടൂർ പ്രാവെട്ടത്ത് ഓടുന്ന കണ്ടെയ്‌നർ ലോറിക്ക് തീ പിടിച്ചു; ലോറിയ്ക്കുള്ളിലെ ബൈക്കിൽ നിന്നും തീ പടർന്നതെന്ന് നിഗമനം; രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്
സ്വന്തം ലേഖിക
കോട്ടയം: നീണ്ടൂർ പ്രാവെട്ടത്ത് ഓടുന്ന കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ തീ പിടിച്ചു.
കണ്ടെയ്‌നർ ലോറിയ്ക്കുള്ളിലെ ബൈക്കിൽ നിന്നും തീ പടർന്നതാണെനാണ് നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കണ്ടെയ്‌നർ ലോറിയ്ക്കുള്ളിൽ നിന്നും തീയും പുകയും കണ്ടതിന് തുടർന്നു നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് വാഹനം നിർത്തി കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.
കോട്ടയം, പാലാ , കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപ്പോഴേക്കും കണ്ടെയ്നർ ക്യാബിൻ നിറച്ച് തീ പടർന്നിരുന്നു.
ഇതിനിടെ രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് വാഹനത്തിന്റെ മുകളിൽ നിന്നു വീണ് പരിക്കേറ്റു. പരിക്കേറ്റ അഗ്നിരക്ഷാ സേനാ കോട്ടയം യൂണിറ്റിലെ അജിത്കുമാർ എസിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.