video
play-sharp-fill
ഷാർജയിൽ കോട്ടയം  സ്വദേശിയായ നഴ്സ്  വാഹനാപകടത്തിൽ മരിച്ചു

ഷാർജയിൽ കോട്ടയം സ്വദേശിയായ നഴ്സ് വാഹനാപകടത്തിൽ മരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ കോട്ടയം നെടുങ്കുന്നം സ്വദേശിനിയായ നഴ്​സ്​ മരിച്ചു.

നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ (എബനേസർ ഓട്ടോ) മകള്‍ ചിഞ്ചു ജോസഫാണ്​ (29) മരിച്ചത്​. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ്​ താമസ സ്ഥലത്തേക്ക്​ മടങ്ങുന്നതിനിടെ റോഡ്​ മുറിച്ച്‌​ കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവും നാല്​ വയസുള്ള മകളുമുണ്ട്.
ഇന്ന് വൈകീട്ട് 6.35 ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ചിഞ്ചുവിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. സഹോദരി അഞ്ചു ജോസഫ് മൃതദേഹത്തെ അനുഗമിക്കും.

ഇന്നലെ വൈകീട്ട് ഷാര്‍ജ അല്‍ നഹ്ദയില്‍ വെച്ച്‌ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിന്നില്‍ നിന്ന് വാഹനം വന്നിടിക്കുകയായിരുന്നു. ഉടന്‍ തന്നെ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബര്‍ദുബായ് ആസ്റ്റര്‍ ഹോസ്പിറ്റലിലെ ജീവനക്കാരിയാണ് ചിഞ്ചു.

യുഎഇയിലെ യാബ് ലീഗല്‍ സര്‍വീസിന്റെ സിഇഒയും സാമൂഹ്യ പ്രവര്‍ത്തകനുമായ സലാംപാപ്പിനിശ്ശേരി,ആസ്റ്റര്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ഹെഡ് സിറാജ്ജുദ്ധീന്‍, ആസ്റ്റര്‍ മെഡിസിറ്റിയുടെ ടീം അംഗങ്ങള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് വളരെ വേഗത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് ഇന്ന് തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്.