video
play-sharp-fill

ഗൗതമിന് സംഭവിച്ചതെന്ത്? മകന്‍റെ മരണവും ഇരുവരുടെയും കൊലപാതകവും തമ്മില്‍ ബന്ധമില്ലെന്ന്  പൊലീസ്; വര്‍ഷങ്ങളായുള്ള ചോദ്യത്തിന് ഉത്തരം കിട്ടാതെ വിജയകുമാറിന്‍റെയും മീരയുടെയും മരണം; ദുരൂഹതകള്‍ തുടരുന്നു

ഗൗതമിന് സംഭവിച്ചതെന്ത്? മകന്‍റെ മരണവും ഇരുവരുടെയും കൊലപാതകവും തമ്മില്‍ ബന്ധമില്ലെന്ന് പൊലീസ്; വര്‍ഷങ്ങളായുള്ള ചോദ്യത്തിന് ഉത്തരം കിട്ടാതെ വിജയകുമാറിന്‍റെയും മീരയുടെയും മരണം; ദുരൂഹതകള്‍ തുടരുന്നു

Spread the love

കോട്ടയം: മകന്‍റെ മരണത്തില്‍ ഉത്തരം കിട്ടാതെയാണ് കോട്ടയം തിരുവാതുക്കലിലെ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊലക്കത്തിക്കിരയാകുന്നത്.

മകന്‍റെ മരണവും ഇരുവരുടെയും കൊലപാതകവും തമ്മില്‍ ബന്ധമില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍, ഇരുവരുടെയും കൊലപാതകത്തിലെ ദുരൂഹതകള്‍ തുടരുന്നതിനിടെയാണ് മകന്‍റെ മരണവും ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നത്.

എട്ടുവർഷം മുൻപ് ഉണ്ടായ ആ മരണത്തില്‍ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വിജയകുമാറിന്‍റെയും ഭാര്യയുടെയും കൊലപാതകം. മകന്‍റെ മരണത്തിന് കാരണമെന്താണെന്ന് അറിയാനുള്ള പോരാട്ടം തുടരുന്നതിനിടെയാണ് വിജയകുമാറും മീരയും കൊല്ലപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ടെക്നോപാർക്കില്‍ ബിസിനസ് നടത്തുകയായിരുന്നു വിജയകുമാറിന്‍റെ എഞ്ചിനീയറിങ് ബിരുദധാരിയായ മകൻ ഗൗതം.