play-sharp-fill
വീണ്ടും പണി പാളി!!! കോട്ടയം തിരുനക്കരയിൽ ബസ് സ്റ്റാൻഡ് കെട്ടിടം ഒഴിപ്പിക്കാനുള്ള ന​ഗരസഭയുടെ പദ്ധതി പൊളിഞ്ഞു; വ്യാപാരികളുടെ പ്രതിഷേധത്തെത്തുടർന്ന്  ഒഴിപ്പിക്കൽ നീക്കം  നിർത്തിവെച്ച് ഉദ്യോ​ഗസ്ഥർ മടങ്ങിപോയി

വീണ്ടും പണി പാളി!!! കോട്ടയം തിരുനക്കരയിൽ ബസ് സ്റ്റാൻഡ് കെട്ടിടം ഒഴിപ്പിക്കാനുള്ള ന​ഗരസഭയുടെ പദ്ധതി പൊളിഞ്ഞു; വ്യാപാരികളുടെ പ്രതിഷേധത്തെത്തുടർന്ന് ഒഴിപ്പിക്കൽ നീക്കം നിർത്തിവെച്ച് ഉദ്യോ​ഗസ്ഥർ മടങ്ങിപോയി

കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വ്യാപാരികൾ രം​ഗത്ത് വന്നതോടെ വീണ്ടും ന​ഗരസഭാ ഉദ്യോ​ഗസ്ഥർ ഒഴിപ്പിക്കൽ നീക്കം നിർത്തിവെച്ച് ഉദ്യോ​ഗസ്ഥർ മടങ്ങിപോയി.

ന​ഗരലസഭ ബസ് സ്റ്റാൻഡിലേക്കുള്ള ​ഗതാ​ഗത നിയന്ത്രണം പ്രഖ്യാപിച്ചതോടെ രാവിലെ മുതൽ സ്റ്റാൻഡിനുള്ളിലെ കടയുടമകളും, ജീവനക്കാരും, കുടുംബാംഗങ്ങളും,വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും ന​ഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ ഇവിടെ എത്തിയിരുന്നു. തുടർന്ന് ഉദ്യോ​ഗസ്ഥർ എത്തിയപ്പോൾ മുദ്രാവാക്യവുമായി വ്യാപാരികൾ പ്രതിഷേധിച്ചു.

തോമസ് ചാഴിക്കാടൻ എം. പി ഉൾപ്പെടെയുള്ളവർ വ്യാപാരികൾക്കൊപ്പം സമരരം​ഗത്ത് ഉണ്ടായിരുന്നു. കെട്ടിടം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി സുപ്രിംകോടതിയിൽ അപേക്ഷ നൽകട്ടേയെന്ന് തോമസ് ചാഴിക്കാടൻ എം പി പറഞ്ഞു. ജനദ്രോഹത്തെ വെച്ച് പൊറുപ്പിക്കില്ലെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാരി വ്യവസായി ജില്ലാ പ്രസിഡണ്ട്‌ എം കെ തോമസ് കുട്ടി, ഷീജ അനിൽ, വി ശശികുമാർ, പി ശശി കുമാർ, വിനോദ്, ജിബി ജോൺ എന്നിവർ പ്രതിഷേധ യോ​ഗത്തിൽ പങ്കെടുത്തു.