video
play-sharp-fill

കോട്ടയത്ത് ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം ; നെടുങ്കണ്ടം സ്വദേശിയായ യുവാവ് അപകടനില തരണം ചെയ്തു; സ്ഥിരം മദ്യപാനിയായ ഇയാൾ മുൻപും ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതായി ബന്ധുക്കൾ

കോട്ടയത്ത് ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം ; നെടുങ്കണ്ടം സ്വദേശിയായ യുവാവ് അപകടനില തരണം ചെയ്തു; സ്ഥിരം മദ്യപാനിയായ ഇയാൾ മുൻപും ആത്മഹത്യാശ്രമം നടത്തിയിട്ടുള്ളതായി ബന്ധുക്കൾ

Spread the love

കോട്ടയം: മെഡിക്കൽ കോളേജിന് സമീപത്തെ ലോഡ്ജ് മുറിയിൽ കൈഞരമ്പ് മുറിച്ച് യുവാവ് ആത്മഹത്യാശ്രം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . കോട്ടയം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിലായിരുന്ന ഇടുക്കി നെടുംങ്കണ്ടം സ്വദേശിയായ മനോജ് (45) അപകടനില തരണം ചെയ്തതതായി പൊലീസ്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു ശേഷം ഇയാൾ സുഹൃത്തും മെഡിക്കൽ കേളേജിലെ സെക്യൂരിറ്റി ജീവനക്കാരനുമായ യുവാവിനെ വിളിച്ച് വിവരം പറയുകയും ചെയ്തു. സുഹൃത്ത് പൊലീസിൽ അറിയിക്കുകയായിരുന്നു.

​ഗാന്ധിന​ഗർ പൊലീസിന്റെ സമയോജിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്. ആത്മഹത്യാശ്രമത്തിനുശേഷം വിളിച്ചറിയിച്ച സുഹൃത്തിന്റെ ഫോൺകോൾ ലഭിച്ച് നിമിഷങ്ങൾക്കകം പൊലീസ് സംഭവസ്ഥലത്തെത്തുകയും വാതിൽ പൊളിച്ച് അകത്ത് കടക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈഞരമ്പ് മുറിഞ്ഞ് യുവാവ് ​ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ ഉടൻതന്നെ യുവാവിനെ മെഡിക്കൽ കോളേജിലെത്തിച്ചു.

ഇയാൾ കുറച്ചുകാലം മുണ്ടക്കയം വണ്ടൻപതാലിൽ താമസിച്ചിട്ടുണ്ട്