
കോട്ടയം മെഡിക്കല്‍ കോളേജ് കാർഡിയോളജി വാർഡില്‍ ചോർച്ച : ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചികിത്സകൾക്ക് വിധേയമാകേണ്ട രോഗികളെ പറഞ്ഞുവിട്ടു; വർഷംതോറും കോടിക്കണക്കിന് രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന മെഡിക്കൽ കോളേജ് ചോർന്നൊലിക്കുന്നതിന് പിന്നിൽ അഴിമതി
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കാർഡിയോളജി വാർഡില്‍ ചോർച്ച. വാർഡുകള്‍ ചോർന്നൊലിക്കുന്നതിനാല്‍ ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി എന്നീ ചികിത്സയ്ക്ക് ഇന്ന് വിധേയമാകേണ്ട ജില്ലയില്‍ നിന്നുള്ള രോഗികളെ പറഞ്ഞു വിട്ടു.
വർഷംതോറും കോടിക്കണക്കിന് രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന മെഡിക്കൽ കോളേജ് ചോർന്നൊലിക്കുന്നതിന് പിന്നിൽ അഴിമതിയാണെന്ന ആരോപണവും ശക്തം. പൂർണ്ണ സുരക്ഷിത്വമുള്ള കാർഡിയോളജി വിഭാഗത്തിലാണ് ഇന്നലെ ചോർച്ച ഉണ്ടായിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പറഞ്ഞ് വിട്ട രോഗികളെ ഇന്ന് രാവിലെ ഹാജരാകാൻ അധികൃതർ നിർദേശം നല്‍കി. മറ്റ് ജില്ലകളില്‍ നിന്നുള്ള രോഗികള്‍ ആശുപത്രിയില്‍ തുടർന്നു. മെഡിസിൻ വിഭാഗത്തിന്റെ രണ്ട്,മൂന്ന് വാർഡുകളിലും ചോർച്ചയുണ്ട്. ചോർച്ചയ്ക്ക് പരിഹാരം കാണുവാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തം.
Third Eye News Live
0