video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജിലെ തീപിടുത്തം;  ബഹുനിലക്കെട്ടിത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾക്ക് ബലക്ഷയമുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തി; പുതുക്കിപണിയണമെന്ന് നിർദ്ദേശം

കോട്ടയം മെഡിക്കൽ കോളേജിലെ തീപിടുത്തം; ബഹുനിലക്കെട്ടിത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾക്ക് ബലക്ഷയമുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തി; പുതുക്കിപണിയണമെന്ന് നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായ ബഹുനിലക്കെട്ടിത്തിന്റെ ചില കോൺക്രീറ്റ് സ്ലാബുകൾക്ക് ബലക്ഷയമുണ്ടെന്ന് വിദഗ്ധ സമിതി കണ്ടെത്തൽ, ഈ ഭാഗം പൊളിച്ചു മാറ്റി വീണ്ടും പണിയണമെന്ന് വിദഗ്ധസമിതി നിർദേശിച്ചിട്ടുണ്ട്.

മെഡിക്കൽ കോളജിലെ നിർമാണത്തിലിരിക്കുന്ന 8 നിലയുള്ള സർജിക്കൽ ബ്ലോക്കിന് ഫെബ്രുവരി 13നാണ് തീപിടിച്ചത്. തീപിടിത്തത്തെക്കുറിച്ച് ചെന്നൈ ഐഐടിയിലെ പ്രഫ. ഡോ. പി.അലഗു സുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിന്റെ ബലം പരിശോധിക്കാൻ ഭിത്തി തുരന്നുള്ള പരിശോധനയും ലേസർ വഴിയുള്ള പരി ശോധനയും നടത്തിയാണ് കേടുപാടുകൾ കണ്ടെത്തിയത്. വെൽഡിങ് മെഷീനിൽ നിന്നുള്ള തീപ്പൊരിയോ ചെറിയ ഷോർട്ട് സർക്യൂട്ടോ ആകാം കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.