കോട്ടയം മെഡിക്കൽ കോളേജിൽ വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം; ഏറ്റുമാനൂർ പൊലീസ് ​​കൊണ്ടുവന്ന പ്രതിയാണ് ആക്രമിച്ചത്; ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും പ്രതി ഭീഷണി മുഴക്കി

കോട്ടയം മെഡിക്കൽ കോളേജിൽ വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം; ഏറ്റുമാനൂർ പൊലീസ് ​​കൊണ്ടുവന്ന പ്രതിയാണ് ആക്രമിച്ചത്; ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും പ്രതി ഭീഷണി മുഴക്കി

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളജിൽ വനിത ഡോക്ടർക്കു നേരെ കൈയേറ്റശ്രമം. ഏറ്റുമാനൂർ പൊലീസ് ​​കൊണ്ടുവന്ന രോഗി വനിത ഡോക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് പ്രതിയെ കെട്ടിയിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ പുലർച്ചെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലാണ് സംഭവം. ഡോക്ടറെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും പ്രതി ഭീഷണി മുഴക്കി.

പൊലീസിൽ പരാതി നൽകിയിട്ടും നടപടി വൈകിയെന്ന് ഡോക്ടർ പറഞ്ഞു. സംഭവത്തിൽ ഗാന്ധി നഗർ പൊലീസ് വനിത ഡോക്ടറുടെ മൊഴിയെടുക്കുകയാണ്.