video
play-sharp-fill

കോട്ടയം മെഡിക്കല്‍ കോളേജിന് അഭിമാന നിമിഷം; പുതിയ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു

കോട്ടയം മെഡിക്കല്‍ കോളേജിന് അഭിമാന നിമിഷം; പുതിയ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു

Spread the love

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് ഇത് അഭിമാന നിമിഷം.

ഒൻപത് കോടിയോളം രൂപ ചെലവിട്ട നടപ്പിലാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

നഴ്‌സിങ് കോളേജില്‍ ലൈബ്രറിയും ഓഡിറ്റോറിയവും ഉള്‍പ്പെട്ട കെട്ടിട സമുച്ചയം, കുട്ടികളുടെ ആശുപത്രിയില്‍ ഓക്‌സിജന്‍ ജനറേറ്റര്‍, മെഡിക്കല്‍ കോളേജ് സബ്‌സ്‌റ്റേഷനില്‍ ഒരു കോടി രൂപ മുടക്കി 750 കെ.വി. ജനറേറ്റര്‍, നെഫ്രൊളജി ലാബ്, നവീകരിച്ച 7,8 വാര്‍ഡുകള്‍ എന്നിവ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയം

6.20 കോടി രൂപ മുടക്കി പണികഴിപ്പിച്ച നഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയം, ലൈബ്രറി, പരീക്ഷ ഹാള്‍ മുതലായവയും ചേര്‍ന്ന കെട്ടിട സമുച്ചയം. ആശുപത്രി ക്യാമ്പസിലെ ഏറ്റവും വലിയ ഓഡിറ്റോറിയം.

നവീകരിച്ച 7,8 വാര്‍ഡുകള്‍

4 ലക്ഷം രൂപ മുടക്കി നവീകരണം പൂര്‍ത്തിയാക്കിയ 7,8 വാര്‍ഡുകള്‍ ന്യൂറോസര്‍ജറി, കണ്ണിന്റെ സര്‍ജറി എന്നിവ കഴിഞ്ഞ രോഗികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ തയ്യാറാക്കിയിരിക്കുന്നു.

കുട്ടികളുടെ ആശുപത്രിയിലെ ഓക്‌സിജന്‍ ജനറേറ്റര്‍

ഒരു കോടി രൂപ മുടക്കി ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിച്ചതോടെ, കുട്ടികളുടെ ആശുപത്രി ഓക്‌സിജന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും.

750 കെ.വി. ജനറേറ്റര്‍

പുതിയ ജനറേറ്റര്‍ സ്ഥാപിക്കുന്നതോടെ ആശുപത്രിയുടെ മുഴുവന്‍ ദൈനംദിന പ്രവര്‍ത്തനങ്ങളും വൈദ്യുതി തടസം നേരിടാതെ സുഗമമായി നടക്കും.

നെഫ്രോളജി ലാബ്

7 സ്ഥലങ്ങളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അനുബന്ധമായി നടത്തുന്ന പരിശോധനകള്‍ക്കും നെഫ്രോളജി വാര്‍ഡില്‍ ചികിത്സ തേടുന്നവര്‍ക്കും നെഫ്രോളജി വിഭാഗത്തില്‍ ഡി.എം. ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും അത്യന്താപേക്ഷിതവും ഏറെ പ്രയോജനം ചെയ്യുന്നതുമാണ് നെഫ്രോളജിലാബ്. മെഡിക്കല്‍ കോളേജിന്റെ പ്രത്യേകിച്ചും നെഫ്രോളജി വിഭാഗത്തിന്റെ ഭാവി ചികിത്സാരംഗത്തേയ്ക്കുള്ള പ്രയാണത്തില്‍ മുതല്‍ക്കൂട്ട്.