
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാര്‍ക്കും കോവിഡ്; റേഡിയോളജി, സിടി സ്കാന്‍, എക്സ് റേ, എംആര്‍ഐ സ്കാനിംഗ് എന്നീ പരിശോധനകള്‍ക്ക് കര്‍ശന നിയന്ത്രണം
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാര്‍ക്കും കോവിഡ്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോകടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വ്യാപകമായി കൊവിഡ് പിടിപെട്ടതിനു പുറമെയാണ് സാങ്കേതിക വിഭാഗത്തിലെ ജീവനക്കാര്‍ക്കും കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ റേഡിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ എല്ലാത്തരം പരിശോധനകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംആര്‍ഐ സ്കാനിംഗ് രാത്രികാല പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പകല്‍ സമയങ്ങളില്‍ കിടപ്പു രോഗികള്‍ക്ക് മാത്രമായിരിക്കും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഈ സംവിധാനം ഉണ്ടാകുകയുള്ളു. സിടി സ്കാന്‍, എക്സ് റേ എന്നീ പരിശോധനകള്‍ക്കും കര്‍ശന നിയന്ത്രണമാണ്.
വെള്ളിയാഴ്ച മാത്രം റേഡിയോളജി വിഭാഗത്തില്‍ ടെക്നീഷ്യന്മാരടക്കം 15 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.