Spread the love

കോട്ടയം: റോബോട്ടിക് ശസ്‌ത്രക്രിയയില്‍ ഡോക്‌ടര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ച്‌ കോട്ടയം മെഡിക്കല്‍ കോളജ്. റോബോട്ടിക് താക്കോല്‍ദ്വാര ശസ്‌ത്രക്രിയയുടെ നൂതന ചികിത്സാരീതിയും ഏറെ മികച്ചതാണ്.

video
play-sharp-fill

രോഗിയ്ക്ക് ശസ്‌ത്രക്രിയ ആവശ്യമായി വരുമ്പോള്‍ രോഗിയുടെ ശരീര ഭാഗങ്ങളുടെ ഉള്ളിലേയ്ക്ക് ഉപകരണങ്ങള്‍ കടത്തിവിട്ട് റോബോട്ടിക്‌ സഹായത്തോടെ ശസ്‌ത്രക്രിയ നടത്തുന്നതാണ് ചികിത്സ രീതി. അതിനായി പ്രത്യേകതരം റോബോട്ടിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.

രോഗിയുടെ ആന്തരിക അവയവങ്ങളുടെ കൃത്യവും വ്യക്തവുമായ ധാരണ ലഭിക്കുന്നതോടൊപ്പം വളരെ കൃത്യമായി ശസ്‌ത്രക്രിയകള്‍ ചെയ്യുന്നതിനും ഈ സംവിധാനം ഉപകാരപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറല്‍ സര്‍ജറി, ഗ്യാസ്ട്രോ സര്‍ജറി, യൂറോ സര്‍ജറി, ഓങ്കോ സര്‍ജറി, തൊറാസിക് സര്‍ജറി, ന്യൂറോ സര്‍ജറി തുടങ്ങിയ എല്ലാ സ്പെഷ്യാലിറ്റികളിലും വളരെ ഉപയോഗപ്രദമാകുകയാണ് ഈ വിധത്തിലുള്ള ശസ്‌ത്രക്രിയകള്‍. ഇപ്പോള്‍ അത്രയൊന്നും സാധാരണമല്ലെങ്കിലും ഭാവിയില്‍ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് റോബോട്ടിക് ശസ്‌ത്രക്രിയകള്‍.

ഇന്‍ട്യൂറ്റീവ് കമ്പനിയുടെ ഡാവിന്‍സി റോബോട്ടിക് സര്‍ജറി യൂണിറ്റാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയിട്ടുള്ളത്. മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗം യൂണിറ്റ് 6 ലെ ഡോ. ജി ഗോപകുമാറിനു മാത്രമാണ് നിലവില്‍ പരിശീലനം ലഭിച്ചിട്ടുള്ളത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ മറ്റ് വിഭാഗങ്ങളിലെ മുഴുവന്‍ ഡോക്‌ടര്‍മാര്‍ക്കും പരിശീലനം നല്‍കും. ഇതിനു വേണ്ടിയാണ് ഇപ്പോള്‍ ഒരു റോബോട്ടിക് യൂണിറ്റ് ഇവിടെ എത്തിച്ചിരിക്കുന്നത്. ഇന്നലെ ആരംഭിച്ച പരിശീലനം ഇന്ന് വൈകിട്ട് അവസാനിക്കും.