video
play-sharp-fill

കോട്ടയം മണർകാടുനിന്നും പതിമൂന്നുവയസുള്ള രണ്ടുപെൺകുട്ടികളെ കാണ്മാനില്ല; ഇൻഫണ്ട് ജീസസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ്  കാണാതായത്

കോട്ടയം മണർകാടുനിന്നും പതിമൂന്നുവയസുള്ള രണ്ടുപെൺകുട്ടികളെ കാണ്മാനില്ല; ഇൻഫണ്ട് ജീസസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് കാണാതായത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മണർകാടുനിന്നും പതിമൂന്നുവയസുള്ള രണ്ടുപെൺകുട്ടികളെ കാണാതായതായി പരാതി. മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ഇൻഫാണ്ട് ജീസസ് സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന രണ്ടു വിദ്യാർത്ഥികളെയാണ് കാണാതായത്.

കഴിഞ്ഞദിവസം കുട്ടികളോട് സ്കൂളിലേക്ക് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് കുട്ടികള്‍ മാതാപിതാക്കളെ വിളിച്ചുകൊണ്ടു മാത്രമേ സ്കൂളിലെത്താവൂ എന്നാണ് അറിയിച്ചിരുന്നത്. ഇന്ന് രാവിലെ പതിവുപോലെ തന്നെ കുട്ടികള്‍ സ്കൂളിലേക്ക് പുറപ്പെടുകയായിരുന്നു. ഉച്ചയോടെ ആയിട്ടും കുട്ടികളെ സ്കൂളില്‍ എത്താതെ വന്നതോടെ മാതാപിതാക്കളെ അധികൃതര്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികള്‍ സ്കൂളില്‍ എത്തിയിട്ടില്ല എന്ന് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണർകാട് പൊലീസ് പെൺകുട്ടികൾക്കായി അന്വേഷണം ആരംഭിച്ചു.