
മണർകാട്ടെ അറുപതുകാരനായ പമ്പുടമയ്ക്ക് ഞരമ്പ് രോഗം; പുനർവിവാഹത്തിനായി പത്രപരസ്യം നല്കുന്ന യുവതികളെ ചാക്കിട്ട് പിടിച്ച് പ്രണയത്തിലാക്കും; പിന്നെ നഗ്‌ന വീഡിയോയും, ഫോട്ടോയും വേണം; നിരവധി യുവതികളെ കുടുക്കിയ കല്യാണരാമൻ്റെ ഫോണിലെ അശ്ലീല ചിത്രങ്ങളും വീഡിയോയും കണ്ട പോലീസ് ഞെട്ടി
സ്വന്തം ലേഖകൻ
കോട്ടയം: മണർകാട്ടെ വയസൻ പമ്പുടമയ്ക്ക് ഞരമ്പ് രോഗം.
പുനർ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്നുള്ള യുവതികളുടെ പത്രപരസ്യം കണ്ട് വിളിക്കുകയും വിവാഹ ആലോചന നടത്തുകയും ചെയ്യുകയാണ് അറുപതുകാരനായ ഭാര്യയും മക്കളുമുള്ള പമ്പുടമ.
പിന്നീട് കോളേജ് കുട്ടികളെ പോലും നാണിപ്പിക്കും വിധം യുവതികളുമായി പ്രണയത്തിലാവുകയും നഗ്ന ചിത്രങ്ങളും വീഡിയോയും ആവശ്യപ്പെടുകയാണ് കിളവൻ്റെ പ്രധാന ഹോബി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാഹം ചെയ്യാൻ പോകുന്നയാളല്ലേയെന്നു കരുതി യുവതികൾ നഗ്‌നചിത്രങ്ങളും വീഡിയോയും വാട്സ്ആപ്പിൽ അയച്ച് നല്കും.
പിന്നീട് വിവാഹ ആലോചനയുമായി വീട്ടിലേക്ക് വരാൻ യുവതികൾ ആവശ്യപ്പെടുന്നതോടെ ഇയാൾ ഒഴിഞ്ഞ് മാറും. അബദ്ധം പറ്റിയെന്ന് യുവതികൾക്ക് മനസിലാകുമ്പോഴേക്കും ഇയാൾ ആവശ്യമുള്ളതെല്ലാം കൈക്കലാക്കിയിരിക്കും. പിന്നീട് തൻ്റെ താല്പര്യങ്ങൾക്ക് വഴങ്ങിയില്ലങ്കിൽ നഗ്‌ന ദൃശ്യങ്ങൾ ഷെയർ ചെയ്ത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതികളെ വിരട്ടും.
ഏറ്റവും ഒടുവിൽ ഇയാൾ കുടുക്കിയത് കെ എസ് ഇ ബി യിൽ ജോലി ചെയ്യുന്ന യുവതിയേയാണ്. അബദ്ധം മനസിലാക്കിയ യുവതി നല്കിയ പരാതിയിൻമേൽ കല്യാണരാമനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇയാൾക്കെതിരെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ പരാതി നിലവിലുണ്ട്.
ഇയാളുടെ ചതിയിൽപെട്ട രണ്ട് യുവതികൾ ജില്ലാ പൊലീസ് മേധാവിക്ക് ഇന്ന് പരാതി നല്കിയേക്കും
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിലധികം യുവതികളെയാണ് ഇയാൾ കുടുക്കിയത്. മണർകാട് അയർക്കുന്നം റൂട്ടിലാണ് ഇയാളുടെ പമ്പ്.