play-sharp-fill
കോട്ടയം മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപം ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് വീടും അവശിഷ്ടങ്ങളും പൊളിച്ചു മാറ്റി; ടിപ്പറും ജെസിബിയും പിടിച്ചെടുത്ത് പൊലീസ്; വീട് പൊളിച്ച് നീക്കുന്നതിന്റെ മറവിൽ പ്രദേശത്തെ മണ്ണ് ഇടിച്ച് നീക്കുകയായിരുന്നുവെന്ന് ആരോപണം

സ്വന്തം ലേഖിക

കോട്ടയം: മൂലവട്ടത്ത് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് വീടും അവശിഷ്ടങ്ങളും പൊളിച്ചു മാറ്റിയ ടിപ്പറും ജെസിബിയും ചിങ്ങവനം പൊലീസ് പിടിച്ചെടുത്തു.

മൂലവട്ടം കുറ്റിക്കാട് ക്ഷേത്രത്തിന് സമീപത്താണ് വീട് പൊളിച്ച ശേഷം, മണ്ണും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തത്.
വാരാന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഞായറാഴ്ച രാവിലെ മുതൽ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നിന്നുള്ള മണ്ണും വീടിന്റെ അവശിഷ്ടങ്ങളും ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടു പോകുകയായിരുന്നു.
എന്നാൽ വീട് പൊളിച്ച് നീക്കുന്നതിന്റെ മറവിൽ പ്രദേശത്തെ മണ്ണ് ഇടിച്ച് നീക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ചിങ്ങവനം എസ്.ഐ ഷമീർഖാന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടയുകയും, വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തത്.

സംഭവത്തിൽ ലോക്ക്ഡൗൺ ലംഘിച്ചതിന് സ്ഥലം ഉടമയ്ക്കും വാഹനങ്ങളുടെ ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.