video
play-sharp-fill

ഒൻപത് ജീവനക്കാർക്ക് കൊവിഡ്: കാഞ്ഞിരപ്പള്ളി മൈജി ഷോറൂം അടച്ചു; രോഗം സ്ഥിരീകരിച്ചത് ഒരു സ്ത്രീ അടക്കമുള്ള ജീവനക്കാർക്ക്; ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി

ഒൻപത് ജീവനക്കാർക്ക് കൊവിഡ്: കാഞ്ഞിരപ്പള്ളി മൈജി ഷോറൂം അടച്ചു; രോഗം സ്ഥിരീകരിച്ചത് ഒരു സ്ത്രീ അടക്കമുള്ള ജീവനക്കാർക്ക്; ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരു മരണം കൂടി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ മൈജി ഷോറൂമിലെ ഒൻപതു ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ത്രീ ജീവനക്കാരി അടക്കം ഒൻപതു പേർക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ മൈജി ഷോറൂം അടച്ചു പൂട്ടി. ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്.

ഇതിനിടെ, ജില്ലയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിക്കുക കൂടി ചെയ്തു. കോട്ടയം കൂരോപ്പട ചെന്നാമറ്റം പുത്തൻപുരയ്ക്കൽ പി.സി.ചാക്കോ (73) യാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്നു ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചാക്കോ. ഇതിനിടെ ആദ്യം കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ആദ്യം നെഗറ്റീവായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണ് എന്നു കണ്ടെത്തിയത്. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളിയിലെ മൈജിയിലെ ഒൻപത് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാപനം അടച്ചിട്ടിട്ടുണ്ട്. അക്കരപള്ളിക്ക് സമീപത്താണ് മൈജി ഷോറൂം പ്രവർത്തനം ആരംഭിച്ചത്. ഇവരിൽ പലർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

എട്ടു പുരുഷന്മാർക്കും ഒരു സ്ത്രീക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത് . കടയിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ ചിറക്കടവ് സ്വദേശിയായ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചു. കടയിൽ ജോലി ചെയ്യുന്ന ചിറക്കടവ്, ചെറുവള്ളി, മുണ്ടക്കയം, വെളിയന്നൂർ, ഇലഞ്ഞി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്കാണ് കോവിഡ് രോഗം പിടിപെട്ടത്. .

ഏറ്റുമാനൂർ സ്വദേശിയായ ജീവനക്കാരന് രോഗബാധയുണ്ടായതിനെ തുടർന്ന് ഇന്ന് നടന്ന പരിശോധനയിലാണ് മറ്റ് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സ്ഥാപനം താൽക്കാലികമായി അച്ചെു

ഈ മാസം 10 മുതൽ ഈ സ്ഥാപനത്തിൽ എത്തിയവർ ഉടൻ തന്നെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ആർ.രാജേഷ് അറിയിച്ചു. ഫോൺ.9633063130,+919447563761