കൊറോണയ്‌ക്കെതിരെ കോട്ടകെട്ടി കോട്ടയം: ഒരാൾ പോലും പുതുതായി നിരീക്ഷണത്തിൽ ഇല്ലാതെ ജില്ല; പ്രതിരോധ നടപടികൾ വൻ വിജയം

കൊറോണയ്‌ക്കെതിരെ കോട്ടകെട്ടി കോട്ടയം: ഒരാൾ പോലും പുതുതായി നിരീക്ഷണത്തിൽ ഇല്ലാതെ ജില്ല; പ്രതിരോധ നടപടികൾ വൻ വിജയം

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണയെ പ്രതിരോധിച്ച് പുതിയ ഒരു കേസുപോലുമില്ലാതെ കോട്ടയം ഒരാഴ്ച പിന്നിടുന്നു. ഇറ്റലിയിൽ നിന്നെത്തിയവർ നൽകിയ കൊറോണയുടെ ഭീതിയ്‌ക്കൊപ്പം, പ്ത്തനംതിട്ടയിൽ നിന്നെത്തിയ വയോധിക ദമ്പതിമാരെ ചികിത്സിച്ച് രോഗം ഭേദമാക്കിയതിന്റെ ക്രഡിറ്റുമായി കോട്ടയം ഒന്നാമത് തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസം ജില്ലയിൽ ചേർത്തലയിലെ കോവിഡ് ബാധിതൻ എത്തിയതിന്റെ ഭീതി പടർന്നിരുന്നെങ്കിലും ഇപ്പോൾ അതും ഏതാണ്ട് ഒഴിഞ്ഞ മട്ടാണ്. ഇതോടെ കൊറോണക്കാലത്ത് വീണ്ടും കോട്ടയം കുട്ടപ്പനായി.

ഈസ്റ്റർ ദിനത്തിലെ കോട്ടയത്തിന്റെ കൊറോണക്കണക്ക് ഇങ്ങനെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1.ജില്ലയിൽ രോഗ വിമുക്തരായവർ ആകെ 3

2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവർ 0

3.ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 0

4.ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ 0

5.ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ 4
(കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ)

6.ഇന്ന് ഹോം ക്വാറൻറയിൻ നിർദേശിക്കപ്പെട്ടവർ 0

7.ഹോം ക്വാറൻറയിനിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ 315

8.ഹോം ക്വാറൻറയിനിൽ കഴിയുന്നവർ ആകെ 2278

9.ജില്ലയിൽ ഇന്നു വരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ 503
. നിലവിൽ പോസിറ്റീവ് 0
.നെഗറ്റീവ് 444
.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ 55
.നിരാകരിച്ച സാമ്പിളുകൾ 4

10.ഇന്ന് ഫലം വന്ന സാമ്പിളുകൾ (എല്ലാം നെഗറ്റീവ്) 21

11.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 29

12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്) 0

13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ ആകെ
(നിരീക്ഷണത്തിലുള്ളവർ) 234

14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്) 0

15.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ ആകെ
(നിരീക്ഷണത്തിലുള്ളവർ) 83

16.റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് പരിശോധനയ്ക്ക്
വിധേയരായവർ 0

17.കൺട്രോൾ റൂമിൽ ഇന്ന് വിളിച്ചവർ 38

18.കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ 2358

19.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ഇന്ന് ബന്ധപ്പെട്ടവർ 11

20.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ 753

21.ഹോം ക്വാറൻറയിൻ നിരീക്ഷണ സംഘങ്ങൾ ഇന്ന് സന്ദർശിച്ച വീടുകൾ 1290

22.മെഡിക്കൽ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികൾ 951