video
play-sharp-fill
കോട്ടയം കറുകച്ചാലിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; നെടുങ്ങാടപ്പള്ളി ഇരുപ്പക്കല്‍പ്പടിക്കു സമീപം നിയന്ത്രണംവിട്ട സ്കൂട്ടർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്

കോട്ടയം കറുകച്ചാലിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; നെടുങ്ങാടപ്പള്ളി ഇരുപ്പക്കല്‍പ്പടിക്കു സമീപം നിയന്ത്രണംവിട്ട സ്കൂട്ടർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്

കറുകച്ചാല്‍: നിയന്ത്രണംവിട്ട സ്കൂട്ടർ തടിലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. നെടുംകുന്നം കുന്നിക്കാട് പിടിശേരിമലയില്‍ തങ്കച്ചന്‍റെ മകന്‍ റോഷി (45) യാണ് മരിച്ചത്‌.

ഇന്നലെ രാത്രി 8.45 ഓടെ കറുകച്ചാല്‍ – മല്ലപള്ളി റോഡില്‍ നെടുങ്ങാടപ്പള്ളി ഇരുപ്പക്കല്‍പ്പടിക്കു സമീപമാണ് അപകടം.

മല്ലപ്പള്ളി ഭാഗത്തേക്കു പോയ റോഷി സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് എതിര്‍ ദിശയിലെത്തിയ തടി ലോറിയില്‍ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റോഷിയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി. മക്കള്‍: റിനു, റിനി, റിനോഷ്.