
കോട്ടയം കറുകച്ചാലിൽ ലോട്ടറിക്കട തല്ലിത്തകർത്തു; കെട്ടിട ഉടമയുമായി കേസ് നിലനില്‍ക്കുന്നതിനാൽ സംഭവം അന്വേഷിക്കണമെന്ന ആവശ്യവുമായി ലോട്ടറിക്കട ഉടമ കോട്ടയം എസ് പിക്ക് പരാതി നല്കി
കോട്ടയം: കറുകച്ചാൽ ബസ് സ്റ്റാൻഡിനുള്ളിലെ പാമ്പാടി സ്വദേശിയുടെ ലോട്ടറിക്കട തല്ലിത്തകർത്തതായി പരാതി. കെട്ടിട ഉടമയുമായി സ്ഥലം ഒഴിഞ്ഞു കൊടുക്കാത്തതിന്റെ പേരിൽ ചങ്ങനാശ്ശേരി മുൻസിഫ് കോടതിയിൽ കേസ് നിലനില്‍ക്കുന്നതിനാൽ സംഭവത്തിനു പിന്നിൽ സാമൂഹ്യ വിരുദ്ധർ തന്നെയാണോ എന്ന് അന്വേഷിക്കണമെന്ന ആവശ്യവുമായി ലോട്ടറിക്കട ഉടമ കോട്ടയം എസ് പിക്ക് പരാതി നല്കി.
കഴിഞ്ഞ മുപ്പത് വർഷമായി ലോട്ടറിക്കട നടത്തിവരുന്ന എം ഡി ചാക്കോയാണ് പരാതിയുമായി എസ് പിയെ സമീപിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിട ഉടമ അവിടെ ഒഴിഞ്ഞ് കൊടുക്കണമെന്ന ആവശ്യവുമായി കേസ് കെടുത്തിരുന്നു. എന്നാൽ കോടതി വിധിയിൽ ലോട്ടറിക്കട ഉടമയ്ക്ക് അനുകൂലമായി വിധി വന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിട ഉടമ അവിടെ അനധികൃതമായി അധികാരം ഉറപ്പിക്കാൻ പാടില്ലായെന്നായിരുന്നു വിധി. അതുകൊണ്ട് തന്നെ അക്രമത്തിനു പിന്നിൽ അവരാണോ എന്ന സംശയിക്കുന്നതായി ചാക്കോ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.