video
play-sharp-fill

കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് കണ്ട് വെട്ടിച്ചു മാറ്റിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട്  കടയിലേക്ക് ഇടിച്ചു കയറി

കോട്ടയം കഞ്ഞിക്കുഴിയിൽ അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് കണ്ട് വെട്ടിച്ചു മാറ്റിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചു കയറി

Spread the love

കോട്ടയം : കോട്ടയം കുഞ്ഞിക്കഴിയിൽ അമിതവേഗത്തിൽ എത്തിയ കെഎസ്ആർടിസി ബസ് കണ്ട് യുവതി കാർ വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറി. കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന വസ്ത്ര വ്യാപാരശാലയായ തരംഗ സിൽക്‌സിലേക്കാണ് നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചു കയറിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടുകൂടി കെ കെ റോഡിൽ നിന്നും വന്ന കാർ ഇറഞ്ഞാൽ ഭാഗത്തേക്ക് തിരിയുന്നതിനായി ശ്രമിക്കുന്നതിനിടയിൽ എതിർശയിൽ നിന്നും അമിതവേഗത്തിൽ എത്തിയ കെഎസ്ആർടിസി ബസ് കണ്ട് കാർ വെട്ടിച്ചു മാറ്റുകയും നിയന്ത്രണം നഷ്ടമായി അപകടത്തിൽപെടുകയും ആയിരുന്നു.