
കോട്ടയം കെകെ റോഡിൽ കാറും ആമസോണിന്റെ ഡെലിവറി വാനും കൂട്ടിയിടിച്ച് അപകടം; ഡെലിവറി വാനിന്റെ ഡ്രൈവർക്ക് പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കളത്തിപ്പടിയിൽ വാഗണർ കാറും ആമസോണിന്റെ ഡെലിവറി വാനും കൂട്ടിയിടിച്ച് അപകടം. ഡെലിവറി വാനിന്റെ ഡ്രൈവർക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.കെ റോഡിൽ കഞ്ഞിക്കുഴി ഭാഗത്തു നിന്നും മണർകാട് ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഡെലിവറി വാനിൽ എതിർദിശയിൽ നിന്നും നിയന്ത്രണം വിട്ട് വന്ന കാർ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്നു വാനിന്റെ ഡ്രൈവറുടെ തല ഗ്ലാസിൽ ഇടിക്കുകയും , ഗ്ലാസ് പൊട്ടി തലയിൽ മുറിവ് സംഭവിക്കുകയും ചെയ്തു.
പരിക്കേറ്റ വാൻ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് കെ.കെ റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.
Third Eye News Live
0