video
play-sharp-fill

മദ്യത്തിലും മയക്കുമരുന്നിലും വിദ്യാര്‍ത്ഥികള്‍ ലഹരി കണ്ടെത്തരുത്; ലഹരിവിരുദ്ധപോരാട്ടം ലഹരിയാകണം; മനംകവര്‍ന്ന്  ഹോളിക്രോസ് വിദ്യാര്‍ത്ഥികളുടെ ലഹരിവിരുദ്ധപ്രചാരണം

മദ്യത്തിലും മയക്കുമരുന്നിലും വിദ്യാര്‍ത്ഥികള്‍ ലഹരി കണ്ടെത്തരുത്; ലഹരിവിരുദ്ധപോരാട്ടം ലഹരിയാകണം; മനംകവര്‍ന്ന് ഹോളിക്രോസ് വിദ്യാര്‍ത്ഥികളുടെ ലഹരിവിരുദ്ധപ്രചാരണം

Spread the love

ഏറ്റുമാനൂര്‍: തെള്ളകം ഹോളിക്രോസ് എച്ച.എസ്.എസ്, ഹോളിക്രോസ് വിദ്യാസദന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പ്രചാരണ സമാപന പരിപാടികള്‍ സംഘടിപ്പിച്ചു. തെള്ളകത്തെ സ്‌കൂള്‍ അങ്കണത്തില്‍ നിന്നുമാരംഭിച്ച ലഹരിവിരുദ്ധറാലി സ്‌കൂള്‍ മാനേജര്‍ റവ.സിസ്റ്റര്‍ ഫാബി ജോസഫ് ഫ്ളാഗ് ഓഫ് ചെയ്തു. കാരിത്താസ് ജംഗ്ഷനില്‍ റാലി സമാപിച്ചു.

ലഹരിക്കെതിരായ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന നിശ്ചല ദൃശ്യങ്ങള്‍,പ്ലക്കാര്‍ഡുകള്‍ എന്നിവ റാലിയ്ക്ക് കൊഴുപ്പേകി.കോട്ടയം ഡി.വൈ.എസ്.പി കെ.ജി.അനീഷ് ലഹരിവിരുദ്ധസന്ദേശം നല്‍കി. മദ്യത്തിലും മയക്കുമരുന്നിലും വിദ്യാര്‍ത്ഥികള്‍ ലഹരി കണ്ടെത്തരുത്.

കലാകായിക വിനോദങ്ങള്‍,പഠനം എന്നിവയിലാവണം കുട്ടികള്‍ ലഹരി കണ്ടെത്തേണ്ടത്. ലഹരി ഉപയോഗത്തിന്റെ കര്‍ശന നിയന്ത്രണത്തിനായി പോലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.കുട്ടികള്‍ക്ക് ഡി.വൈ.എസ്.പി ലഹരിവിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.പ്രിന്‍സിപ്പല്‍ സി.ശാന്തിനി മാത്യു അദ്ധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലര്‍ ടോമികുരുവിളമുന്‍ നഗരസഭാംഗം കുഞ്ഞുമോള്‍ മത്തായി,വ്യാപാരി വ്യവസായി ഏകാപോന സമിതി പ്രസിഡണ്ട് കുര്യച്ചന്‍ ആശംസയര്‍പ്പിച്ചു.വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ്,തെരുവുനാടകം,കവിതാലാപനം എന്നിവയെ നിറഞ്ഞ കയ്യടിയോടെ നാട്ടുകാര്‍ ഏറ്റെടുത്തു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഏറ്റുമാനൂര്‍ എക്സൈസ പ്രിവന്റീവ് ഓഫീസര്‍ ജോഷി യു.എം മുഖ്യാതിഥിയായി.എക്‌സൈസ് ഉദ്യോഗസ്ഥര്‍,കാരിത്താസ് ജംഗ്ഷനിലെ കച്ചവടക്കാര്‍,ഓട്ടോറിക്ഷാത്തൊഴിലാളികള്‍ എന്നിവരും കുട്ടികളുടെ പരിപാടികള്‍ക്ക് പിന്തുണയുമായെത്തി.