
കിസർകോട്: കോട്ടയം നഗരസഭയില്‍ വസ്തു നികുതിയുടേതുള്‍പ്പെടെ രസീത് ബുക്കുകള്‍ സ്വകാര്യ പ്രസില്‍ അച്ചടിച്ച് ദുരുപയോഗം ചെയ്തതിലൂടെ 211 കോടിയുടെ കുറവ് കണ്ടെത്തിയ സംഭവത്തില്‍ മുൻ സെക്രട്ടറിക്ക് കുറ്റാരോപണ മെമ്മോ നല്‍കി.
കോട്ടയം നഗരസഭ മുൻ സെക്രട്ടറിയും നിലവില്‍ കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ എസ്. ബിജുവിനാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി മെമ്മോ നല്‍കിയത്.
ബിജു 2021 ഫെബ്രുവരി എട്ടു മുതല്‍ സെപറ്റംബർ 18വരെ കോട്ടയം നഗരസഭ സെക്രട്ടറി ആയിരുന്ന കാലത്താണ് ഗുരുതരമായ വീഴ്ചയുണ്ടായതെന്ന് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ഉത്തരവ് പ്രകാരം കോട്ടയം നഗരസഭയിലെ അച്ചടി ജോലികള്‍ ഗ്രാമലക്ഷ്മി മുദ്രാലയത്തിലാണ് നിർവഹിക്കേണ്ടത്. എന്നാല്‍, 12,000 രസീത് ബുക്കുകള്‍ വടക്കൻ പറവൂരിലെ സ്വകാര്യ പ്രസില്‍ വിവിധ വർഷങ്ങളിലായി അച്ചടിച്ചിരുന്നു. ഇത് ദുരുപയോഗം ചെയ്തതിലൂടെ ഏഴ് അക്കൗണ്ടുകളിലായി 211 കോടിയുടെ കുറവുണ്ടായെന്നാണ് കണ്ടെത്തല്‍.
കോട്ടയം നഗരസഭയില്‍ നിന്ന് ബിജുവിനെ മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി നിയമിച്ചിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് രണ്ടു മാസങ്ങള്‍ക്ക് മുൻപാണ് കാസർകോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി മാറ്റി നിയമിച്ചത്.







