video
play-sharp-fill

രാജഭരണകാലത്തെ പുരാവസ്തുക്കൾ വിറ്റയിനത്തിൽ 2800 കോടി രൂപ ഉടൻ കോട്ടയത്തെത്തും; സൗദി അറേബ്യയിൽ നിന്ന് പണം റിലീസ് ചെയ്ത് കിട്ടാൻ അഞ്ച് കോടി രൂപ ഉടൻ വേണം; പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിൻ്റെ വലംകൈയായ കോട്ടയംകാരൻ റ്റി.ബി റോഡിലെ ഇന്ത്യൻ കോഫി ഹൗസിന് സമീപം  വൻ തട്ടിപ്പിന് കളമൊരുക്കുന്നു; തട്ടിപ്പുകാരൻ മുൻ പള്ളി പ്രസിഡന്റ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: രാജഭരണകാലത്തെ പുരാവസ്തുക്കൾ സൗദി അറേബ്യയിൽ വിറ്റയിനത്തിൽ 2800 കോടി രൂപ ഉടൻ കോട്ടയത്ത് എത്തുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നഗരത്തിൽ വൻ തട്ടിപ്പ്.

2800 കോടി രൂപ സൗദി അറേബ്യയിൽ നിന്ന് റിലീസ് ചെയ്ത് കിട്ടാൻ അഞ്ച് കോടി രൂപ ഉടൻ വേണമെന്നാണ് തട്ടിപ്പ്കാരൻ പറയുന്നത്. 5 കോടി രൂപ നല്കിയാൽ മാത്രമേ 2800 കോടി രൂപ ലഭിക്കു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിബി റോഡിലെ ഇന്ത്യൻ കോഫി ഹൗസിന് സമീപമാണ് കഴിഞ്ഞ ഒരാഴ്ച്ചയായി തട്ടിപ്പ് സംഘം ചർച്ചകൾ നടത്തി വരുന്നത്. ഒരു ലക്ഷം രൂപ നല്കുന്നവർക്ക് പതിനഞ്ച് ദിവസത്തിനകം രണ്ട് ലക്ഷം രൂപയായി മടക്കി കൊടുക്കാമെന്നാണ്ട് വാഗ്ദാനം

ഈ തട്ടിപ്പ് സംഘം സ്വർണ്ണ ചേന, റൈസ്പുള്ളർ, ഇറീഡിയം, താഴികക്കുടം തുടങ്ങിയവ കച്ചവടം നടത്തി മുൻപ് നഗരത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തവരാണ്. ഇതിന് നേതൃത്വം കൊടുക്കുന്നത് കോട്ടയത്തെ മുൻ പള്ളി പ്രസിഡന്റ് കൂടിയായ സമുദായ നേതാവാണ്.

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന് വേണ്ടി മുൻപ് വൻ തോതിൽ പിരിവ് നടത്തി കുപ്രസിദ്ധിയാർജിച്ചയാളാണ് ഇദ്ദേഹം. മോൻസൺ മാവുങ്കലിൻ്റെ കേസ് പൊങ്ങി വന്നതോടുകൂടി രംഗത്ത് നിന്ന് അപ്രത്യക്ഷമായ ഇയാൾ കോട്ടയം നഗരം കേന്ദ്രീകരിച്ച് വീണ്ടും തട്ടിപ്പിന് കളമൊരുക്കുകയാണ്. മലപ്പുറം സ്വദേശിയായ ഹാജിയാരെ പറ്റിച്ച് കൊണ്ടുവന്ന ഇന്നോവ കാറിലാണ് ഇയാളുടെ കറക്കം