Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഓണക്കാലം പ്രമാണിച്ച് വ്യാജമദ്യ നിർമാണവും മയക്കുമരുന്നു വിൽപനയും തടയാൻ ഇന്നു (ഓഗസ്റ്റ് അഞ്ച്)മുതൽ സെപ്റ്റംബർ 12 വരെ സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു.

ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും രണ്ടു പ്രത്യേക സ്ട്രൈക്കിംഗ് ഫോഴ്സുകളുമുണ്ടാകും. വ്യാജമദ്യ നിർമ്മാണം തടയാനായി പൊലീസ്, വനം, റവന്യു വകുപ്പുകളുമായി ചേർന്ന് കായൽ മേഖലകളിലും തുരുത്തുകളിലും പുഴയോരങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും പരിശോധന നടത്തും. മദ്യവിൽപനശാലകളിൽ നിരന്തര പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യസാമ്പിളുകൾ ദിവസവും രാസപരിശോധനയ്ക്ക് വിധേയമാക്കും. മെഡിക്കൽ സ്റ്റോറുകളിൽ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്രഗ് ഇൻസ്പെക്ടറുമായി ചേർന്നു പരിശോധന നടത്തും.

ഇതര സംസ്ഥാനങ്ങളിൽ നിന്നോ ജില്ലകളിൽ നിന്നോ മയക്കുമരുന്നും വ്യാജമദ്യവും സ്പിരിറ്റും കടത്തുന്നില്ലെന്ന് ഉറപ്പാക്കാൻ അതിർത്തി പ്രദേശങ്ങളിൽ വാഹനപരിശോധന നടത്തും. സ്‌കൂളുകൾ, കോളേജുകൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള കടകളിൽ പാൻ മസാല, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ വിൽപ്പന കർശനമായി തടയും.