
നൂറുകണക്കിന് സ്ഥിരം യാത്രക്കാരുടെ വർഷങ്ങൾ നീണ്ട ആവശ്യത്തിന് പരിഹാരം; പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു റെയിൽവേ
സ്വന്തം ലേഖകൻ
കോട്ടയം: നീണ്ട നാളത്തെ കാത്തിരിപ്പിനു ശേഷം പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള വിഞ്ജാപനം റെയിൽവേ പുറത്തിറക്കി.പാലരുവി എക്സ്പ്രസിന് തെന്മലയിലും, അങ്കമാലിയിലും ഇതോടൊപ്പം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
രാവിലെ 6.45 ഓടെ ഏറ്റുമാനൂരിൽ നിർത്തുന്ന കൊല്ലം-എറണാകുളം പാസഞ്ചർ കഴിഞ്ഞാൽ 8.45 ഓടെ എത്തുന്ന വേണാട് എക്സ്പ്രസ് മാത്രമാണ് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പുള്ളത്. വേണാട് പതിവായി വൈകി എത്തുന്നത് എറണാകുളത്ത് ജോലി ചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് ഏറെ ദുരിതമായിരുന്നു. ഇതിനിടയിൽ കടന്നുപോകുന്ന പാലരുവിക്ക് സ്റ്റോപ്പ് അനുവദിച്ചാൽ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രാക്ലേശം ചൂണ്ടിക്കാട്ടി പലവട്ടം ജനപ്രതിനിധികളെയും, റെയിൽവേ അധികൃതരെയും സമീപിച്ചിരുന്നു. നടപടിയില്ലാതായതോടെ ഫ്രണ്ട്സ് ഓൺ റെയിൽ ഏറ്റുമാനൂരിൻ്റെ നേതൃത്വത്തിൽ നൽകിയ നിരവധി നിവേദനങ്ങൾക്കും, സമരങ്ങൾക്കുമൊടുവിലാണ് ഇപ്പോൾ അനുവദിച്ച് റെയിൽവേ ഉത്തരവായിരിക്കുന്നത്.