യാത്രാക്ലേശത്തിന് പരിഹാരം ; കോട്ടയം-എറണാകുളം റൂട്ടില്‍ പുതിയ മെമു അല്ലെങ്കിൽ പാസഞ്ചർ ഉടൻ സര്‍വീസ് ആരംഭിക്കും ; റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഉറപ്പുനല്‍കിയതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം-എറണാകുളം റൂട്ടില്‍ രാവിലെയുള്ള പാലരുവി, വേണാട് എക്‌സ്പ്രസ് ട്രെയിനുകളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഈ രണ്ട് ട്രെയിനുകള്‍ക്കും ഇടയില്‍ മെമു അല്ലെങ്കില്‍ പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കും. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ഉറപ്പുനല്‍കിയതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി. അറിയിച്ചു.
രാവിലെ 6.50-നും 8.30-നുമുള്ള ഈ രണ്ട് െട്രയിനുകള്‍ക്ക് ഇടയില്‍ ഒന്നര മണിക്കൂര്‍ ഇടവേളയാണ് ഇപ്പോള്‍ ഉള്ളത്. ഇത്രയും ദീര്‍ഘമായ സമയ വ്യത്യാസമാണ് ഇത്ര വലിയ തോതിലുള്ള യാത്രാത്തിരക്ക് ഉണ്ടാക്കുന്നത്. ഈ രണ്ട് ട്രെയിനുകള്‍ക്ക് ഇടയില്‍ പുനലൂര്‍-എറണാകുളം മെമു സര്‍വീസ് ആരംഭിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജരുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ഉറപ്പുനല്‍കിയതായി എം.പി. പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലരുവിയില്‍ കൂടുതല്‍ കോച്ചുകള്‍ ചേര്‍ത്തിട്ടുണ്ട്. വേണാട് എക്‌സ്പ്രസില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്താന്‍ പാന്‍ട്രികാര്‍ കോച്ച് മാറ്റി ഒരു കോച്ചുകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ആര്‍.എം. പറഞ്ഞു. അതിന്റെ മുഴുവന്‍ശേഷി 22 കോച്ചുകളാണ്. അതിലേക്ക് ഒരു കോച്ചുകൂടി ഉള്‍പ്പെടുത്തിയാല്‍ അത് പ്ലാറ്റ്‌ഫോമിന് പുറത്തായിപ്പോകും. അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കാണുവാന്‍ ശ്രമിച്ചുവരുകയാണെന്നും ഡി.ആര്‍.എം. പറഞ്ഞു. കഴിഞ്ഞദിവസം വേണാടില്‍ രണ്ട് വനിതായാത്രക്കാര്‍ തിരക്കുകാരണം കുഴഞ്ഞുവീണിരുന്നു.