പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് ഇരുപത്തിരണ്ടുകാരി;  ജെസ്നയെ പിടികൂടിയത് വിദേശത്ത് നിന്ന്  രഹസ്യമായി വീട്ടിലെത്തിയപ്പോള്‍

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത് ഇരുപത്തിരണ്ടുകാരി; ജെസ്നയെ പിടികൂടിയത് വിദേശത്ത് നിന്ന് രഹസ്യമായി വീട്ടിലെത്തിയപ്പോള്‍

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായത് ഇരുപത്തിരണ്ടുകാരിയായ യുവതി.

കോഴിക്കോട് എലത്തൂര്‍ സ്വദേശിനി ജെസ്‌ന(22) ആണ് പോലീസിന്റെ പിടിയിലായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസ് സംബന്ധിച്ച അറസ്റ്റ് ഭയന്ന് വീട്ടില്‍ വരാതിരുന്ന യുവതി രഹസ്യമായി സന്ദര്‍ശനെത്തിയപ്പോഴായിരുന്നു അറസ്റ്റെന്നാണ് ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് യുവതി പിടിയിലായത്. 2022 ഡിസംബര്‍ 29ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം ചേവായൂര്‍ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
സംഭവ ശേഷം വിദേശത്തായിരുന്ന ജെസ്‌ന രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്.

ജസ്നയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി. യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.