കോട്ടയം ജില്ലയിൽ നാളെ (12/1/2023) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (12/1/2023) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (12/1/2023) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മാർമല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മോർച്ചറി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

3. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുറോഡ് no2 :ട്രാൻസ്‌ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

4.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ കൂടപ്പുലം ഷാപ്പ്, കൂടപ്പുലം അമ്പലം, J & B ക്രഷർ, പാമ്പുതുക്കി, ഗാന്ധിപുരം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

5. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തൻ പള്ളിക്കുന്ന്, വാട്ടർ അതോറിട്ടി, ഗവ.ആശുപത്രി എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും

6.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മണ്ണാർകുന്ന് പനയത്തി റോഡിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.

7. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചോഴിയക്കാട് , പൂലത്തുശ്ശേരി, ടെക്റ്റോണ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും

8. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ 9 മുതൽ 5.15 വരെ കുറുംകുടി ഭാഗത്ത്‌ വൈദ്യുതി മുടങ്ങുന്നതായിരിക്കും