video
play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന് (04/06/22) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ ഇന്ന് (04/06/22) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ ഇന്ന് (04/06/22) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

1) പള്ളിക്കത്തോട് കിറ്റ്സ് ,കണ്ണിമാൻ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2)ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 11 KV ടച്ചിംഗ് വർക്കുമായി ബന്ധപ്പെട്ട് കുറ്റിശ്ശേരിക്കടവ് , കൽ ക്കുളത്തുക്കാവ് , ചങ്ങഴിമറ്റം, ഞാറ്റു കാല , കോയിപ്പുറം സ്കൂൾ , ആണ്ടവൻ , വാഴപ്പള്ളി അമ്പലം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 6 മണി വരേയും കെ-ഫോണിന്റെ വർക്കുമായി ബന്ധപ്പെട്ട് മതുമൂല , വേഴയ്ക്കാട് , ടൗൺ ഹാൾ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

3) മീനടം സെക്ഷൻ പരിധിയിൽ ഉള്ള നെല്ലിക്കാക്കുഴി, തോട്ടയ്ക്കാട് ഹോസ്പിറ്റൽ, പുളിക്കപ്പടവ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

4) കുറിച്ചി സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ മലകുന്നം നമ്പർ1, ആനക്കുഴി, ഫ്രഞ്ചുമുക്ക് , പുത്തൻപാലം എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുന്നതാണ്.

5) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കളമ്പുകാട്ട് കുന്ന്, മേനാശ്ശേരി, പെഴുവേലിക്കുന്ന് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

6) അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ ആനമല, തച്ചിലേട്ട് റോഡ്, പാലച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

7) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മുത്തോലിക്കടവു ,പന്തത്തല ഭാഗത്ത് രാവിലെ 9.30 മുതൽ 5 വരെ
വൈദ്യുതി മുടങ്ങും.

8) തെങ്ങണ കെ.എസ്.ഇ.ബി സെക്ഷൻ്റെ പരിധിയിൽ രാവിലെ 9 മണി മുതൽ 5 മണി വരെ മാമ്മൂട് ടവർ, റാം, ഐ. ടി. ഐ, ഇടപ്പള്ളി കോളനി, പരപ്പൊഴിഞ്ഞ, മുതലപ്ര തൃക്കോയ്ക്കൽ, ഇരുമ്പുകുഴി, വെങ്കോട്ട, കുട്ടൻച്ചിറ എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

9) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നുംപുറം, പ്ലാക്കിച്ചിറ, ശാസ്ഥാം കാവ് എന്നീ ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് മണിവരെ ഭാഗീകമായി വൈദ്യുതി മുടങ്ങും