video
play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (23-08-2023) ചങ്ങനാശ്ശേരി, തെങ്ങണാ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (23-08-2023) ചങ്ങനാശ്ശേരി, തെങ്ങണാ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ നാളെ (23-08-2023) ചങ്ങനാശ്ശേരി, തെങ്ങണാ, കൂരോപ്പട ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

1.ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന പെരുന്ന ഈസ്റ്റ്, മ ലേക്കുന്ന്, പട്ടത്തി മുക്ക് . ഹൗസിങ്ങ് ബോർഡ്, വാഴപ്പള്ളി കോളനി, പിച്ചി മറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. തെങ്ങണാ സെക്ഷന്റെ പരിധിയിൽ വരുന്ന മോസ്കോ ട്രാൻസ്ഫോർമറിൽ . രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്

3. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചേപ്പുംപാറ സ്കൂൾ , കുട്ടിയച്ചൻ പടി, ചെന്നലത്തുപടി , ഉച്ചിമറ്റം ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

4. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ ഈസ്റ്റ്‌ വെസ്റ്റ്, തുരുത്തിപ്പള്ളി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.15 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും

5. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ മെയിൻൻ്റെനൻസ് വർക്ക് ഉള്ളതിനാൽ തഴക്കവയൽ ട്രാൻസ്ഫോർമർ ഭാഗത്ത് 9 മുതൽ 6 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

6.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 2 ചക്കാംമ്പുഴ നിരപ്പ്, ഇളപൊഴുത്, നെച്ചിപുഴൂർ വായനശാല, നിരവുംമേൽ, വെള്ളക്കല്ല്, വെള്ളപ്പുര.ഉച്ചക്ക് മുതൽ 5 വരെ ചക്കാംമ്പുഴ ഹോസ്പിറ്റൽ, ചക്കാംമ്പുഴ ടൗൺ, ഇടക്കോലി മന്ത്രംകവല, ഇടക്കോലി ബുഷ് ഫാക്ടറി, ഇടക്കോലി സ്കൂൾ, ചെറുകുറിഞ്ഞി ടവർ, ഇടിയനാൽ, കുറിഞ്ഞി, കുറിഞ്ഞിപള്ളി, കുറിഞ്ഞി പ്ലൈവുഡ്, ക്വാളിറ്റി കറി പൌഡർ. ഉച്ചക്ക് 1 മുതൽ 5:30 വരെ വലവൂർ സിമന്റ്‌ ഗോഡൗൺ.3 മുതൽ 5:30 വരെ ചേർപ്പാടം, മങ്കോമ്പ്, നരമംഗലം, നെല്ലിയനിക്കാട്ടൂപ്പാറ, റിയോടെക് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

7. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മാവടി, വേലത്തുശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്

8. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പരവൻകടവ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെയും , പള്ളിക്കടവ് ട്രാൻസ്‌ഫോർമർ പരിധി യിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയും, മൂഴിപ്പാറ, നെല്ലിക്കൽ എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

9. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന അറക്കത്തറ, കാളിശ്ശേരി പ്ലൈ വുഡ്, സഹൃദയ എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

10.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ എൻ എസ് എസ് സൂര്യാക്കവല ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വൈദ്യുതി ഭാഗീകമായി മുടങ്ങും.