video
play-sharp-fill

കോട്ടയം ജില്ലയിൽ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും  അവധി പ്രഖ്യാപിച്ചു; മദ്യ നിരോധനവും ഏർപ്പെടുത്തി

കോട്ടയം ജില്ലയിൽ ഫെബ്രുവരി 28 ന് ഉപതിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു; മദ്യ നിരോധനവും ഏർപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 28 ന് വിവിധ നിയോജകമണ്ഡലങ്ങളിൽ അവധി പ്രഖ്യാച്ചു.

കടപ്പാമറ്റം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്, എരുമേലി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ്, പാറത്തോട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഫെബ്രുവരി 28 -ന് അവധിയായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോളിംഗ് സ്റ്റേഷനുകളായി ഉപയോഗിക്കുന്ന ഗവ. യുപി സ്‌കൂൾ പൂവക്കുളം, എൻ.എം.എൽ.പി. സ്‌കൂൾ കനകപ്പലം, ഗവ.എച്ച്.എസ്.എസ് ഇടക്കുന്നം എന്നീ സ്‌കൂളുകൾക്കും ഫെബ്രുവരി 27,28 തീയതികളിലും അവധി ആയിരിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

അവധി പ്രഖ്യാപിച്ചിട്ടുള്ള സ്‌കൂളുകളിൽ അന്നേ ദിവസങ്ങളിൽ എസ് എസ് എൽ സി, ടി എച്ച് എസ് എൽ സി മോഡൽ പരീക്ഷകൾ ക്രമീകരിച്ചിട്ടുണ്ടെങ്കിൽ നടത്താവുന്നതാണ്. വോട്ടെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന ഫെബ്രുവരി 28- ന് വൈകിട്ട് ആറുമണിക്കു മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മാർച്ച് ഒന്നിനും സമ്പൂർണ്ണ മദ്യ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.