Spread the love

കോട്ടയം :തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി മൃഗങ്ങളുടെ ജനനനിയന്ത്രണ പരിപാടി (എ.ബി.സി.) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും പറഞ്ഞു.

video
play-sharp-fill

പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലയിൽ ഏഴു സ്ഥലത്ത് ഇതിനായി എ.ബി.സി. കേന്ദ്രം ആരംഭിക്കാനാണ് ആലോചന. ആദ്യപടിയായി കോട്ടയം നഗരസഭയിൽ കോടിമതയിൽ പ്രത്യേക കേന്ദ്രം കണ്ടെത്തി തുടർനടപടി സ്വീകരിച്ചു. കേന്ദ്രം സജ്ജമാക്കാനും വെറ്ററിനറി സർജൻ, മറ്റു ജീവനക്കാർ എന്നിവരെ നിയോഗിക്കാനും ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനു തുടർച്ചയായി ഉഴവൂർ, പാലാ എന്നിവിടങ്ങളിലും എ.ബി.സി. കേന്ദ്രം ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ പ്രസിഡന്റുമാരെയും നഗരസഭാധ്യക്ഷരെയും ഉൾപ്പെടുത്തി സെപ്റ്റംബർ 20നകം എ.ബി.സി. മോണിറ്ററിംഗ് സമിതി രൂപീകരിക്കും.

നായപരിപാലകർ, നായകളെ പിടികൂടുന്നവർ എന്നിവരുടെ പട്ടിക ശേഖരിക്കുന്നു. എ.ബി.സി. പദ്ധതി നടപ്പാക്കാനായി തദ്ദേശസ്വയംഭരണസ്ഥാപനത്തിന് ചെലവാകുന്ന തുക സംബന്ധിച്ച റിപ്പോർട്ട് തദ്ദേശസ്വയംഭരണ സ്ഥാപന മേധാവി ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നൽകണമെന്നും യോഗം തീരുമാനിച്ചു.