Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം:  ജില്ലയിലെ വിവിധ കേസുകളിൽ പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിച്ചു. പതിനേഴു കേസുകളിൽ പെട്ട 61.139 kg കഞ്ചാവാണ് കോട്ടയം ജില്ലാ ഡ്രഗ് ഡിസ്പോസൽ കമ്മറ്റിയുടെ തീരുമാനപ്രകാരം ഇന്‍സിനേറ്ററിൽ വച്ച് കത്തിച്ചത്.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്. ഐ.പി.എസ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി രാജീവ് കുമാർ. സി, നർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. എം. എം ജോസ് എന്നിവരുടെ സാന്നിധ്യത്തിൽ കോട്ടയം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിലുള്ള ഇന്‍സിനേറ്ററിൽ വച്ച് കത്തിച്ച്‌ നശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കഞ്ചാവ് നശിപ്പിച്ചത്.