
കോട്ടയം ജില്ലാ ആശുപത്രിയിലെ കൊറോണ സെല്ലിലെ ഫോൺ നമ്പരുകളിൽ വിളിച്ച് കിട്ടുന്നവർക്ക് അഞ്ഞൂറ് രൂപ സമ്മാനം!! കൊറോണ സെല്ലിന് മുൻപിൽ പ്രദർശിപ്പിച്ചിരിക്കുന്ന രണ്ട് ഫോൺ നമ്പരുകളിലും വിളിച്ചാൽ കിട്ടില്ല; ആശുപത്രിയിലെത്തുന്നവരെ വെള്ളം കുടിപ്പിച്ച് അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ ആശുപത്രിയിലെ കൊറോണ സെല്ലിലെ ഫോൺ നമ്പരുകളിൽ വിളിച്ച് കിട്ടുന്നവർക്ക് അഞ്ഞൂറ് രൂപ സമ്മാനം!!
കൊറോണ സെല്ലിന് മുൻപിൽ പ്രദർശിപ്പിച്ചിരിക്കുന്ന രണ്ട് ഫോൺ നമ്പരുകളിലും വിളിച്ചാൽ കിട്ടില്ല.
നിരവധി രോഗികളും ബന്ധുക്കളുമാണ് കൊറോണയുടെ അനുബന്ധ ചികിത്സയെപ്പറ്റിയും ആശുപത്രി സൗകര്യങ്ങളെക്കുറിച്ചും അറിയാൻ കൊറോണ സെൽ നമ്പരിലേക്ക് വിളിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ വിളിക്കുന്നവനെ വിഡ്ഢിയാക്കുന്ന സമീപനമാണ് ജില്ലാ ആശുപത്രിയുടേത്.
വിളിച്ചിട്ട് കിട്ടാതെ വരുമ്പോൾ ആശുപത്രിയിലെത്തുന്നവരോട് കൊറോണസെല്ലുമായി ബന്ധപ്പെടാൻ ജീവനക്കാർ പറയും.
കൊറോണ സെല്ലിലെത്തിയാൽ പുറത്ത് എഴുതി വച്ചിരിക്കുന്ന നമ്പരിൽ വിളിക്കാൻ പറയും. ഇതാണ് സ്ഥിരം പരിപാടി.
കോട്ടയം നഗരത്തിൽ കോവിഡ് പടർന്ന് പിടിക്കുമ്പോഴും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ജില്ലാ ആശുപത്രി അധികൃതർ ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നത്.