കുതിച്ചുയർന്ന് കോവിഡ്; കോട്ടയം ജില്ലയിൽ  ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3182 പേർക്ക്; 966 പേർക്കു രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 46.64 ശതമാനം

കുതിച്ചുയർന്ന് കോവിഡ്; കോട്ടയം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3182 പേർക്ക്; 966 പേർക്കു രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 46.64 ശതമാനം

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ 3182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

3182 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 966 പേർ രോഗമുക്തരായി. 6822 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 46.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരിൽ 1502 പുരുഷൻമാരും 1308 സ്ത്രീകളും 372 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 475 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 14224 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 366163 പേർ കോവിഡ് ബാധിതരായി. 349170 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 30724 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 525
ചങ്ങനാശ്ശേരി – 125
ഏറ്റുമാനൂർ -96
ചിറക്കടവ് -84
പാലാ -78
രാമപുരം -74
കാഞ്ഞിരപ്പള്ളി -73
വൈക്കം -69
കടുത്തുരുത്തി -66
കടനാട് -63
ആർപ്പൂക്കര -59
മുണ്ടക്കയം -56
ഭരണങ്ങാനം -53
പുതുപ്പള്ളി, മുത്തോലി, മീനച്ചിൽ -52
ഈരാറ്റുപേട്ട -49
പാമ്പാടി, എലിക്കുളം -47
മണിമല -46
എരുമേലി -45
അയർക്കുന്നം -43
തലയോലപ്പറമ്പ്, കരൂർ -41
തിടനാട് -40
വാഴപ്പള്ളി, പാറത്തോട് -38
കറുകച്ചാൽ -37
വെള്ളൂർ, വിജയപുരം -35
വാഴൂർ, തലപ്പലം -34
അതിരമ്പുഴ -33
കുറവിലങ്ങാട് -32
കൊഴുവനാൽ -31
പൂഞ്ഞാർ, മരങ്ങാട്ടുപള്ളി, അകലക്കുന്നം -30
അയ്മനം, മേലുകാവ് -29
ഉദയനാപുരം, വെള്ളാവൂർ -28
വാകത്താനം, മുളക്കുളം, പനച്ചിക്കാട്, കൂട്ടിക്കൽ, തൃക്കൊടിത്താനം -27
വെളിയന്നൂർ, കുറിച്ചി -26
നീണ്ടൂർ -25
മാടപ്പള്ളി, ഞീഴൂർ -24
ചെമ്പ് -23
മാഞ്ഞൂർ, കല്ലറ, ഉഴവൂർ, കൂരോപ്പട -22
കാണക്കാരി, നെടുംകുന്നം, പള്ളിക്കത്തോട്, തീക്കോയി -19
ടി.വി.പുരം -18
മീനടം -17
മണർകാട്, കിടങ്ങൂർ -16
പൂഞ്ഞാർ തെക്കേക്കര, തലനാട്, പായിപ്പാട് -15
കങ്ങഴ, മറവൻതുരുത്ത് -14
തിരുവാർപ്പ് -13
കടപ്ലാമറ്റം, തലയാഴം -12
മൂന്നിലവ് -11
വെച്ചൂർ -8
കുമരകം -7
കോരുത്തോട് -5