കൊവിഡ് ആശങ്കകൾ ഒഴിഞ്ഞു:കോട്ടയം മാർക്കറ്റിൽ രോഗ വ്യാപനമില്ല: ജാഗ്രത തുടരുമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ

സ്വന്തം ലേഖകൻ

കോട്ടയം : മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോട്ടയം മാർക്കറ്റിൽ ആരോഗ്യ വകുപ്പിൻ്റെ നേത്യത്വത്തിൽ കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ്റെ സഹകരണത്തോടെ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടത്തിയ ടെസ്റ്റിൽ 851പേരുടെ പരിശോധ പൂർത്തിയാക്കി.

മാർക്കറ്റിലെ വ്യാപാര സ്ഥാപന ഉടമകൾക്കും, ജീവനക്കാർക്കും, കയറ്റി ഇറക്ക് തൊഴിലാളികൾക്കുമാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.

ആശങ്കപ്പെടെണ്ടതായ സാഹചര്യമോ, വ്യപന മോ കോട്ടയം മാർക്കറ്റിൽ നിലവിലില്ല. രോഗം സ്ഥിരികരിച്ച ചുരുക്കം ചിലരെ ആരോഗ്യ വകുപ്പ് ആശുപത്രികളിലേയ്ക്ക് മാറ്റിയിരിക്കുന്നതിനാൽ സമ്പർക്ക സാധ്യതയുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിയുള്ള ദിവസങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിക്കുവാനുള്ള സാധ്യത മുൻകുട്ടി കണ്ട് ഇപ്പോൾ കോട്ടയം മർച്ചൻ്റ്സ് അസോസിയേഷൻ മാർക്കറ്റിൽ പ്രാവർത്തികമാക്കിയിരിക്കുന്ന മുൻ കരുതലോടെ മാർക്കറ്റിൻ്റെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമായി മുന്നോട്ട് കൊണ്ടു പോകുമെന്ന് അസോസിയേഷൻ പ്രസിഡൻ്റ് റ്റി.ഡി.ജോസഫ്, ജനറൽ സെക്രട്ടറി ഹാജി എം.കെ. ഖാദർ എന്നിവർ അറിയിച്ചു