ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ കൊവിഡ് വാക്‌സിൻ സ്വീകരിക്കരുത്: മുന്നറിയിപ്പുമായി ഭാരത് ബയോടെക്; നിർദേശങ്ങൾ ഇങ്ങനെ
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: ലോകം മുഴുവൻ ഇപ്പോൾ കാത്തിരിക്കുന്നത് കൊവിഡ് വാക്‌സിനു വേണ്ടിയാണ്. രാജ്യത്ത് രണ്ടു ടൈപ്പ് വാക്‌സിനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. രാജ്യം മുഴുവൻ കാത്തിരുന്ന ഈ വാക്‌സിൻ കാലത്ത് പോലും ചിലർ അപ്രതീക്ഷിതമായ പ്രചാരണങ്ങളുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്നു നിർദേശിക്കുന്ന ആളുകൾ തന്നെ ഇപ്പോഴും സമൂഹത്തിലുണ്ട്. ഇതിനിടെയാണ് കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാരത് ബയോടെക് രംഗത്ത് എത്തിയിരിക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങളുള്ളവർ കൊവാക്‌സിൻ സ്വീകരിക്കരുതെന്ന് ഭാരത് ബയോടെക്.മറ്റ് കൊവിഡ് വാക്‌സിനുകൾ സ്വീകരിച്ചവരും കൊവാക്‌സിനെടുക്കരുതെന്നും കമ്ബനി അറിയിച്ചു. അതിനിടെ ഇന്ത്യൻ നിർമ്മിത കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്ന് വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആർ, പുനെ എൻഐവി എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൊവാക്‌സിൻ വികസിപ്പിച്ചെടുത്തത്. പൂർണമായും തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കിയതിന് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ഭാരത് ബയോടെക്ക് ലക്ഷ്യമിടുന്നുണ്ട്.