കോട്ടയം നീണ്ടൂര്‍ ഓണംതുരുത്ത് കവലയില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ; ബാറില്‍ നടന്ന ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയെന്ന് പൊലീസ്

കോട്ടയം നീണ്ടൂര്‍ ഓണംതുരുത്ത് കവലയില്‍ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ച സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിൽ; ബാറില്‍ നടന്ന ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയെന്ന് പൊലീസ്

സ്വന്തം ലേഖിക

കോട്ടയം: യുവാക്കള്‍ തമ്മിലുള്ള സംഘട്ടനത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇവരെ ചോദ്യംചെയ്ത് വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നീണ്ടൂര്‍ ഓണംതുരുത്ത് കവലയില്‍ തിരുവോണ ദിവസം രാത്രി 10 മണിയോടെയാണ് സംഭവം. നീണ്ടൂര്‍ സ്വദേശി അശ്വിൻ നാരായണനാണ് (23) മരിച്ചത്. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനും സംഘട്ടനത്തില്‍ പരിക്കേറ്റു.

ഏറ്റുമാനൂരിലെ ബാറില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് നീണ്ടൂരിലേതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഗുരുതര പരിക്കേറ്റ അശ്വിനെയും അനന്തുവിനെയും ഉടൻ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും അശ്വിൻ വഴിമധ്യേ മരിച്ചു. ഗുരുതര പരിക്കേറ്റ അനന്തു ചികിത്സയിലാണ്.

അശ്വിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.