
ചിങ്ങവനം: ഓണാഘോഷത്തെ ചൊല്ലി അയല്‍വാസിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍.
ചിങ്ങവനം സചിവോത്തമപുരം മനു ഭവന് വീട്ടില്‍ മനുവിനെയാണ് (35)ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
ഉത്രാടദിവസം രാത്രിയായിരുന്നു സംഭവം. ഓണത്തോടനുബന്ധിച്ച് അയല്‍വാസിയായ ഗൃഹനാഥനും കുടുംബവും പാട്ടുവെച്ച് ഡാന്‍സ് കളിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ചോദ്യംചെയ്ത മനു, ഗൃഹനാഥനെയും ഭാര്യയെയും ഇവരുടെ കുട്ടിയെയും ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് ഇവരെ വെട്ടുകയും ചെയ്തു. ഇയാള്‍ക്കെതിരെ മറ്റു കേസുകളും നിലവിലുണ്ട്.







