വിജയകുമാറിനു ജീവൻ നിലനിർത്താൻ സഹായം വേണം; വൃക്കകൾ തകർന്നിട്ടും ജീവിതത്തിൽ പ്രതീക്ഷകൾ ഇനിയും ബാക്കിയുണ്ട് വിജയകുമാറിന്

തേർഡ് ഐ ബ്യൂറോ

കോട്ടയം: വിജയകുമാറിനു ജീവൻ നിലനിർത്താൻ ഇനി നമ്മുടെ ഓരോരുത്തരുടെയും കരുണയും സഹായവും ആവശ്യമുണ്ട്. രണ്ടു വൃക്കകളും തകരാറിലായ വിജയകുമാറിന്റെ ജീവിതമാണ് വഴിമുട്ടി നിൽക്കുന്നത്. രണ്ടു കിഡ്‌നികളും തകരാറിലായ വിജയകുമാറിന്റേത് ഒ.പോസിറ്റീവ് രക്തഗ്രൂപ്പാണ്. പക്ഷേ, ഇതുവരെയും വിജയകുമാറിന് അനുയോജ്യമായ വൃക്കകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.

പാലാ മാർ സ്ലീബാ ആശുപത്രിയിലാണ് വിജയകുമാർ ചികിത്സയിൽ കഴിയുന്നത്. മാസങ്ങൾക്കു മുൻപാണ് വിജയകുമാറിന്റെ ജീവിതത്തിൽ ദുരിതങ്ങൾ വിതച്ച് വൃക്കതകരാർ ദുരിതം വിതച്ചു തുടങ്ങിയത്. ഇതിനു പിന്നാലെ ജീവിതം തന്നെ വഴിമുട്ടി പോകുകയായിരുന്നു.

പാവപ്പെട്ട കുടുംബത്തിൽപ്പെട്ട വിജയകുമാറിനെ മറ്റാരും സഹായിക്കാനുമില്ല. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അവസ്ഥയിലാണ് മുണ്ടക്കയം സ്വദേശിയായ വിജയകുമാർ. മുണ്ടക്കയം വണ്ടൻപതാൽ മോൻസി ഭവനിൽ എം.എസ് വിജയകുമാറിന്റെ ജീവിതം ഇനി മുന്നോട്ടു പോകണമെങ്കിൽ ഒ പോസിറ്റീവ് ഗ്രൂപ്പിലുള്ള വൃക്ക ലഭിച്ചെങ്കിൽ മാത്രമേ സാധിക്കൂ.

സർക്കാരിന്റെ സഹായ പദ്ധതികളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയും ഇദ്ദേഹത്തിന് വൃക്ക ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ  സന്മനസുള്ള ആരെങ്കിലും വൃക്ക നൽകി സഹായിച്ചെങ്കിൽ മാത്രമേ ഇദ്ദേഹത്തിന്റെ ജീവിതം മുന്നോട്ടു പോകൂ.

ഭാര്യയും 2 വയസുള്ള കുഞ്ഞുമടങ്ങുന്നതാണ് വിജയകുമാറിൻ്റെ കുടുംബം. ഫോൺ. 9846261638